കളമശേരിയില്‍ മയക്ക് മരുന്നുമായി വിദ്യാര്‍ഥി പിടിയില്‍
തൃശ്ശൂര്‍ മാള സ്വദേശിയും, ഇപ്പോള്‍ പാലാരിവട്ടത്ത് ഫ്‌ളാറ്റില്‍ താമസിച്ചു വരുന്ന മൂന്നാംവര്‍ഷ ബിരുദ വിദ്യാഥിയുമായ ദേവദേവന്‍(20) ആണ് കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഭാഗത്ത് കളമശ്ശേരി പോലിസ് നടത്തിയ വാഹനപരിശോധനയില്‍ നിരോധിത മയക്കുമരുന്നിനത്തില്‍പെട്ട 18 ഗ്രാം എംഡിഎംയുമായി പിടിയിലായത്
കൊച്ചി: കളമശേരിയില്‍ മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി ബൈക്കില്‍ പോകുകയായിരുന്ന വിദ്യാര്‍ഥി പോലിസ് പിടിയില്‍. തൃശ്ശൂര്‍ മാള സ്വദേശിയും, ഇപ്പോള്‍ പാലാരിവട്ടത്ത് ഫ്‌ളാറ്റില്‍ താമസിച്ചു വരുന്ന മൂന്നാംവര്‍ഷ ബിരുദ വിദ്യാഥിയുമായ ദേവദേവന്‍(20) ആണ് കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഭാഗത്ത് കളമശ്ശേരി പോലിസ് നടത്തിയ വാഹനപരിശോധനയില്‍ നിരോധിത മയക്കുമരുന്നിനത്തില്‍പെട്ട 18 ഗ്രാം എംഡിഎംയുമായി പിടിയിലായത്.
നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് കണ്ട് പോലിസ് തടഞ്ഞുനിര്‍ത്തിയതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് പോലിസ് ഇയാളെ തടഞ്ഞുനിര്‍ത്തി നടത്തിയ വിശദപരിശോധനയിലാണ് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നു കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ഇടപാടുകാരുമായി ചാറ്റ് ചെയ്ത് 30 ഗ്രാം എംഡിഎംഎ മുപ്പതിനായിരം രൂപയ്ക്ക് കൊറിയര്‍ മുഖാന്തിരം ഡല്‍ഹിയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ എത്തിച്ച് ഗ്രാമിന് രണ്ടായിരം രൂപ നിരക്കിലാണ്പ്രതി വില്പന നടത്തിവന്നിരുന്നതെന്ന് പോലിസ് പറഞ്ഞു.
ഇതില്‍ 12 ഗ്രാം എംഡിഎംഎ കോളജിലെ ഇയാളുടെ സുഹൃത്തുക്കള്‍ മുഖേന വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. കളമശ്ശേരി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.