എറണാകുളത്ത് മതിലിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
ആന്ധ്രാ പ്രദേശ് ചിറ്റൂര്‍ സ്വദേശി ധന്‍പാല്‍ ആണ് മരിച്ചത്.കാലിന് ഗുരുതരമായി പരിക്കറ്റ രണ്ടു തൊഴിലാളികളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: എറണാകുളം കലൂരില്‍ മതിലിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. രണ്ടു തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ആന്ധ്രാ പ്രദേശ് ചിറ്റൂര്‍ സ്വദേശി ധന്‍പാല്‍ ആണ് മരിച്ചത്.കാലിന് ഗുരുതരമായി പരിക്കറ്റ രണ്ടു തൊഴിലാളികളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവാജി, ബംഗാരു നായിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഓട നിര്‍മിക്കുന്നതിനിടയില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മതില്‍ ഇവരുടെ മേല്‍ ഇടിഞ്ഞു വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി നടത്തിയ ശ്രമത്തിനിടയില്‍ മതിലിനടിയില്‍ രണ്ടു പേരുടെ കാലുകള്‍ കണ്ടു.തുടര്‍ന്ന് ഇവരെ രണ്ടു പേരെയും ഫയര്‍ ഫോഴ്‌സ് ഒരു വിധത്തില്‍ രക്ഷിച്ചു പുറത്തെത്തിച്ചു.ഇതിനിടയിലാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി ഫയര്‍ഫോഴ്‌സ് കണ്ടത്.തുടര്‍ന്ന് ഇദ്ദേഹത്തെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.മതില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് ആക്ഷേപം ഉണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് കൊച്ചി മേയര്‍ പറഞ്ഞു.