പശ്ചിമ കൊച്ചിയില്‍ വന്‍ മയക്കു മരുന്നു വേട്ട;7.5 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മുന്നു യുവാക്കള്‍ പിടിയില്‍
മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ മനു മഹേന്ദ്രന്‍(22),കലൂര്‍ ആസാദ് റോഡ് വാധ്യാര്‍ റോഡില്‍ മുഹമ്മദ് റികാസ്(24),കൊടുങ്ങലൂര്‍,മാടവന സ്വദേശി മുഹമ്മദ് ഷുഹൈബ്(23) എന്നിവരെയാണ് മട്ടാഞ്ചേരി കൊച്ചിന്‍ കോളജിന് സമീപത്തു നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി പോലിസ് പിടികൂടിയത്
കൊച്ചി: പശ്ചിമ കൊച്ചിയില്‍ വന്‍ മയക്കു മരുന്നു വേട്ട.ഏഴര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മുന്നു യുവാക്കള്‍ മട്ടാഞ്ചേരി പോലിസിന്റെ പിടിയിലായി.മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ മനു മഹേന്ദ്രന്‍(22),കലൂര്‍ ആസാദ് റോഡ് വാധ്യാര്‍ റോഡില്‍ മുഹമ്മദ് റികാസ്(24),കൊടുങ്ങലൂര്‍,മാടവന സ്വദേശി മുഹമ്മദ് ഷുഹൈബ്(23) എന്നിവരെയാണ് മട്ടാഞ്ചേരി കൊച്ചിന്‍ കോളജിന് സമീപത്തു നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി പോലിസ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു.
പ്രതികളുടെ പക്കല്‍ നിന്നും ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരുന്ന 121 എല്‍എസ്ഡി സ്റ്റാമ്പുകള്‍,567 ഗ്രാം കഞ്ചാവ്,21.55 ഗ്രാം എംഡിഎംഎ,3.68 ഗ്രാം ചരസ് എന്നിവ കണ്ടെടുത്തതായും ഇവയ്‌ക്കെല്ലാം കൂടി ഏഴര ലക്ഷം രൂപയോളം വിലരുമെന്നും പോലിസ് പറഞ്ഞു.ഒരാഴ്ച മുമ്പും സമാന രീതിയില്‍ മട്ടാഞ്ചേരി പോലിസ് മയക്കു മരുന്നു വേട്ട നടത്തിയിരുന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്.പശ്ചിമ കൊച്ചിയിലെ വിദ്യാര്‍ഥികളെയും വിനോദ സഞ്ചാരികളെയും ചെറുപ്പക്കാരയെും ലക്ഷ്യമാക്കിയാണ് വില്‍പ്പനയ്ക്കായി മയക്കുമരുന്ന് എത്തിച്ചതെന്ന് പിടിയിലായ പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.
എല്‍എസ്ഡി സ്റ്റാമ്പുകള്‍ കൊറിയര്‍ വഴിയും സിന്തറ്റിക് മയക്കുമരുന്നുകള്‍ ബംഗളുരുവില്‍ നിന്ന് നേരിട്ടും എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായും പോലിസ് വ്യക്തമാക്കി.മട്ടാഞ്ചേരി അസിസ്റ്റന്റ കമ്മീഷണര്‍ വി ജി രവീന്ദ്രനാഥിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍,സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ രൂപേഷ്,മധുസൂദനന്‍,കെ കെ ശിവന്‍കുട്ടി,പ്രബേഷന്‍ എസ് ഐ അലക്‌സ്,അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അശോകന്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ എഡ്വിന്‍ റോസ്,ഉമേഷ്, സിവില്‍ പോലിസ് ഓഫിസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.