ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം ; മൂന്നുപേര്‍ പിടിയില്‍

മണ്ണാര്‍ക്കാട് സ്വദേശി ഉനൈസ് ഉസ്മാന്‍ (32),കോട്ടയം, കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകള്‍ എന്നിവരാണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്

Update: 2021-11-24 11:58 GMT

കൊച്ചി: കോലഞ്ചേരിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. മണ്ണാര്‍ക്കാട് സ്വദേശി ഉനൈസ് ഉസ്മാന്‍ (32), കോട്ടയം, കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകള്‍ എന്നിവരാണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.

കോലഞ്ചേരി കോടതിക്കു സമീപമുള്ള ലോഡ്ജില്‍ അനാശാസ്യം നടക്കുന്നുവെന്ന് പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിരുവാണിയൂര്‍ സ്വദേശിയാണ് ലോഡ്ജ് നടത്തിപ്പുകാരന്‍. ജോലി നല്‍കാമെന്ന് പറഞ്ഞാണ് കൊണ്ടുവന്നതെന്ന് സ്ത്രീകള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

ഡിവൈഎസ്പി അജയനാഥ്, ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ് ഐ രമേശന്‍ , എഎസ്‌ഐ സന്തോഷ്, എസ്‌സിപി ഒ മാരായ ബി ചന്ദ്രബോസ്, മിനി, ബിനി, പ്രശോഭ്, ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News