കോലഞ്ചേരിയില്‍ വൃദ്ധ പീഡനത്തിനിരയായെന്ന് പരാതി; മൂന്നു പേര്‍ കസ്റ്റഡിയില്‍
ഏതാനും പേരും പോലിസ് നീരീക്ഷണത്തിലാണ്.കസ്റ്റഡിയില്‍ എടുത്തവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.ശരീരത്തിലാകമാനം മുറിവേറ്റ വൃദ്ധയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
കൊച്ചി: കോലഞ്ചേരിയില്‍ 75 വയസുള്ള വൃദ്ധ പീഡനത്തിനിരയായെന്ന പരാതിയില്‍ മൂന്ന് പേര്‍ പോലിസ് കസ്റ്റഡിയില്‍. ഏതാനും പേരും പോലിസ് നീരീക്ഷണത്തിലാണ്.കസ്റ്റഡിയില്‍ എടുത്തവരെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ പങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.ശരീരത്തിലാകമാനം മുറിവേറ്റ വൃദ്ധയെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വൃദ്ധ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയിലാണ് ഇവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചത്.വൃദ്ധയെ കൂട്ടിക്കൊണ്ടുപോയി എന്ന ആരോപിക്കപ്പെടുന്ന സ്ത്രീയെയും മറ്റൊരാളെയും കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നാണ് വിവരം.ഒരു സ്ത്രീ ഇവരെ കൂട്ടിക്കൊണ്ടു പോയിരുന്നതായി സമീപവാസികള്‍ പറയുന്നു.ഇതിനു ശേഷമാണ് ഇവരെ ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു.വൃദ്ധയ്ക്ക് ഓര്‍മകുറവുള്ളതായിട്ടാണ് വിവരം.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് വ്യക്തമാക്കിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി.സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ അടിയന്തരമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. 75 വയസുള്ള വൃദ്ധയോട് കാണിച്ചിരിക്കുന്ന ക്രൂരത കേരളത്തിന് അപമാനകരമാണ്.കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അംഗം ആവശ്യപ്പെട്ടു.