മാനസയുടെ കൊലപാതകം:രഖിലിന് തോക്ക് നല്‍കിയ യുവാവിനെ പിടികൂടിയത് ബീഹാര്‍ പോലിസിന്റെ സഹായത്തോടെയെന്ന് എറണാകുളം എസ് പി

പിടികൂടാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബീഹാര്‍ പോലിസ് നല്ല രീതിയില്‍ സഹായിച്ചു.കേരളത്തില്‍ നിന്നുളള പോലിസ് ടീമിന് ആവശ്യമായ താമസ സൗകര്യങ്ങളും യാത്രാ സൗകര്യംങ്ങളും ഉള്‍പ്പെടെ എല്ലാ പിന്തുണയും ബീഹാര്‍ പോലിസ് നല്‍കിയെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു

Update: 2021-08-07 05:54 GMT

കൊച്ചി: കോതമംഗലത്ത് യുവ ഡോക്ടര്‍ മാനസയെ വെടിവെച്ചു കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് കൈമാറിയ ബീഹാര്‍ സ്വദേശി സോനുകുമാറിനെ ബീഹാര്‍ പോലിസിന്റെ സാഹയത്തോടെയാണ് പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പിടികൂടാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബീഹാര്‍ പോലിസ് നല്ല രീതിയില്‍ സഹായിച്ചു.കേരളത്തില്‍ നിന്നുളള പോലിസ് ടീമിന് ആവശ്യമായ താമസ സൗകര്യങ്ങളും യാത്രാ സൗകര്യംങ്ങളും ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കിയെന്നും എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

കേരളത്തില്‍ നിന്നും ബീഹാറിലേക്കും തിരിച്ചു ഉള്ള യാത്ര അടക്കം പത്തു ദിവസം രഖില്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.രഖിലിന് സോനുകുമാര്‍ നല്‍കിയത് കള്ളത്തോക്കാണ്.പിടിയിലായ പ്രതിയെ ചോദ്യം ചെയ്യുണ്ട്. ഇയാള്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.രഖിലെ ഇവിടെ മറ്റാരെങ്കിലും സഹായിച്ചിരുന്നോയെന്നതൊക്കെ അന്വേഷിച്ചു വരികയാണ്.നിലവില്‍ അത്തരത്തില്‍ വിവരമില്ലെന്നും എസ് പി പറഞ്ഞു.വിശദമായ അന്വേഷണം തുടരുമെന്നും എസ് പി പറഞ്ഞു.പ്രതിയെ കേരളത്തിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്നും ഉടന്‍ എത്തിക്കുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ മാസം 30 നാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലിലെ പി വി മാനസ(24)യെ തലശേരി മേലൂര്‍ സ്വദേശി രഖില്‍(32) മാനസ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന കോളജിനു സമീപത്തെ വീട്ടില്‍ എത്തി വെടിവെച്ച് കൊന്നത്.തുടര്‍ന്ന് ഇവിടെ വെച്ച് തന്നെ രഖിലും സ്വയം വെടിവെച്ചു മരിച്ചു.രഖിലുമായുണ്ടായിരുന്ന സൗഹൃദത്തില്‍ നിന്നും മാനസ പിന്മാറിയതിനെ തുടര്‍ന്ന് രഖിലിനുണ്ടായ പകയും വിഷമവുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്

Tags:    

Similar News