മാനസ തള്ളിപ്പറഞ്ഞതില്‍ രഖിലിന് മനോവിഷമവും പകയും ഉണ്ടായിരുന്നുവെന്ന് സുഹൃത്ത്

രഖില്‍ മാനസയെ ഇഷ്ടപ്പെട്ടിരുന്നു.ഇരുവരും തമ്മില്‍ നേരത്തെ നല്ല ബന്ധമായിരുന്നു.വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം.പക്ഷേ മാനസ പിന്നീട് പിന്മാറിയിരുന്നു.എന്തുകൊണ്ടാണ് മാനസ തന്നെ ഒഴിവാക്കുന്നതെന്ന് തനിക്ക് അറിയണമെന്ന് രഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്തേയക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു

Update: 2021-07-31 05:24 GMT

കൊച്ചി: മാനസ തള്ളിപ്പറഞ്ഞുവെങ്കിലും രഖില്‍ മാനസയെ മറക്കാന്‍ തയ്യാറായിരുന്നില്ലെന്ന് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ച രഖിലിന്റെ സുഹൃത്ത് ആദിത്യന്‍.മാനസ ഒഴിവാക്കിയതില്‍ രഖിലിന് പകയുണ്ടായിരുന്നു.ഇത്തരത്തിലൊരു കൃത്യം രഖില്‍ ചെയ്യുമെന്ന് കരുതിയിരുന്നില്ല. അത്തരത്തിലൊരു വ്യക്തിയായിരുന്നില്ല രഖിലെന്നും ആദിത്യന്‍ പറഞ്ഞു.

രഖില്‍ മാനസയെ ഇഷ്ടപ്പെട്ടിരുന്നു.ഇരുവരും തമ്മില്‍ നേരത്തെ നല്ല ബന്ധമായിരുന്നു.വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം.പക്ഷേ മാനസ പിന്നീട് പിന്മാറിയിരുന്നു.എന്തുകൊണ്ടാണ് മാനസ തന്നെ ഒഴിവാക്കുന്നതെന്ന് തനിക്ക് അറിയണമെന്ന് രഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്തേയക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു.അത് മാനസയോട് ചോദിച്ച് മനസിലാക്കിയിട്ട് തിരിച്ചു വന്ന് ബിസിസ് കൂടുതല്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാമെന്ന് പറഞ്ഞാണ് രഖില്‍ പോയതെന്നും ആദിത്യന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. വെടിവെയ്ക്കാനുപയോഗിച്ച തോക്ക് രഖില്‍ എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന് തനിക്ക് അറിയില്ല.ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ആദിത്യന്‍ പറഞ്ഞു.

ഇന്നലെയാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി പി വി മാനസ(24)യെ തലശേരി മേലൂര്‍ സ്വദേശി രഖില്‍(32) മാനസ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന കോളജിനു സമീപത്തെ വീട്ടില്‍ എത്തി വെടിവെച്ച് കൊന്നത്.തുടര്‍ന്ന് ഇവിടെ വെച്ച് തന്നെ രഖിലും സ്വയ്ം വെടിവെച്ചു മരിച്ചു.

Tags:    

Similar News