യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
പനങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പഞ്ചായത്തിന്റെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊലപാതകമെന്ന് സംശയം.പനങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്ത റോഡില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.രഞ്ജിത്തിന്റെ മൃതദേഹത്തില്‍ മുറിവു കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വിശദമായ പരിശോധിച്ചാലെ എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമാകുകയുള്ളുവെന്നും പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതുണ്ടെന്നും പോലിസ് പറഞ്ഞു.
ഫോറന്‍സിക്,വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ രാത്രി അടിപിടിയുണ്ടായതായും പറയപ്പെടുന്നുണ്ട്.രഞ്ജിത്തിന്റെ ഏതാനും സുഹൃത്തുക്കളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.