കുന്നത്തേരി ആക്രമണം: പോലിസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് എസ്ഡിപിഐ

എസ്ഡിപിഐ നേതാക്കളായ റഫീഖ് വിടാക്കുഴയെയും പുതുവാ മല ഷിഹാബിനേയും കല്ലായി വീട്ടില്‍ ഷാജിയുടേയും നൗഫലിലേന്റയും നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന ഗുണ്ടാ സംഘം കമ്പി വടിക്ക് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞു.മാരകമായി പരിക്കേറ്റ നേതാക്കള്‍ ഇപ്പോഴും ചികില്‍സയിലാണ്.ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലിസിപ്പോള്‍ വധശ്രമത്തിന് കേസെടുക്കാതെ ദുര്‍ബല വകുപ്പുകളിട്ട് കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ്

Update: 2020-05-05 10:58 GMT

ആലുവ: ചൂര്‍ണിക്കര കുന്നത്തേരിയില്‍ അനധികൃതമായി പാടശേഖരം മണ്ണിട്ട് നികത്തിയതിനെതിരെ പരാതിപ്പെട്ട എസ്ഡിപിഐ നേതാക്കളെ വധിക്കാന്‍ ശ്രമിച്ച ഗുണ്ടകള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാതെ പോലിസ് കള്ളക്കളി തുടരുന്നതായി എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ.എസ്ഡിപിഐ നേതാക്കളായ റഫീഖ് വിടാക്കുഴയെയും പുതുവാ മല ഷിഹാബിനേയും കല്ലായി വീട്ടില്‍ ഷാജിയുടേയും നൗഫലിലേന്റയും നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന ഗുണ്ടാ സംഘം കമ്പി വടിക്ക് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞു.

മാരകമായി പരിക്കേറ്റ നേതാക്കള്‍ ഇപ്പോഴും ചികില്‍സയിലാണ്.ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലിസിപ്പോള്‍ വധശ്രമത്തിന് കേസെടുക്കാതെ ദുര്‍ബല വകുപ്പുകളിട്ട് കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുകയാണ്.കേസിന്റെ പുരോഗതിയറിയാന്‍ സ്റ്റേഷനില്‍ ചെന്ന എസ്ഡിപിഐ നേതാക്കളോട് ഭൂമാഫിയാ ഗുണ്ടകളുമായി ഒത്ത് തീര്‍പ്പിലാകാനാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഉപദേശിക്കുന്നത്. വലിയൊരു കുറ്റകൃത്യം നടന്നിട്ട് നിയമപരമായി നടപടികള്‍ എടുക്കുന്നതിന് പകരം പോലിസ് പ്രതികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇതേ പ്രതികള്‍ റഫീഖിനേയും ഷിഹാബിനേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ഇതിനെതിരെ ആലുവ പോലിസ്സ്റ്റേഷനില്‍ നേരിട്ട് ചെന്ന് പരാതി നല്‍കി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ആറ് പേരടങ്ങുന്ന ഗുണ്ടാസംഘം വീണ്ടും മാരകായുധങ്ങളുമായി ആക്രമിച്ചതെന്നും ലത്തീഫ് കോമ്പാറ പറഞ്ഞു.

സ്ഥലം മണ്ണിട്ട് നികത്തുന്നതിന്റ മറവില്‍ പാടശേഖരവും നികത്തുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.പൗരന്മാര്‍ക്ക് നിയമ സംരക്ഷണം നല്‍കേണ്ട നിയമ പാലകര്‍ ഭൂമാഫിയക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് നാട്ടില്‍ അരാജകത്വം വളര്‍ത്തും. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാന്‍ നിര്‍ബന്ധിതമാകുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ലത്തീഫ് കോമ്പാറ വ്യക്തമാക്കി. 

Tags:    

Similar News