വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഉണ്ണികൃഷ്ണന്‍(23)നെയാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കെ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

Update: 2022-03-20 05:51 GMT

കൊച്ചി: യുവതിയുടെ സുഹൃത്തിന്റെയും യുവതിയുടെയും ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍.ആലപ്പുഴ പള്ളിപ്പാട് സ്വദേശി ഉണ്ണികൃഷ്ണന്‍(23)നെയാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് കെ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

യുവതിയെ അപമാനിക്കുന്നതിനായി സുഹൃത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടു നിര്‍മ്മിച്ച ശേഷം ഫേസ് ബുക്ക് മെസഞ്ചറിലേക്ക് അശ്‌ളീല ചിത്രങ്ങളും ഫോട്ടോകളും അയച്ചു.സമാന രീതിയില്‍ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചും വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് അശ്ലീല കഥകളും മറ്റും പോസ്റ്റു ചെയ്തു.ഇത് യുവതിയുടെ സഹോദരന്റെ വാട്‌സ് അപ്പിലേക്ക് ഇയാള്‍ അയച്ചുവെന്ന് പോലിസ് പറഞ്ഞു.

പരാതിയെ തുടര്‍ന്ന് സൈബര്‍ പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തതെന്ന് പോലിസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ ബേബി പൗലോസ്,പോലിസ് ഉദ്യോഗസ്ഥരായ ജോസഫ്,ദീപ, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അറസ്റ്റു ചെയ്തത്.

Tags:    

Similar News