പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ നിന്നും മോഷണം : മൂന്ന് പേര്‍കൂടി അറസ്റ്റില്‍

കൊല്ലം കൊറ്റങ്കര വില്ലേജ് കരിക്കോട് പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് ശരീഫ് (44), കടവന്ത്ര ചിലവന്നൂര്‍ കാഞ്ഞിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(ജസ്റ്റിന്‍-43), എറണാകുളം കരിത്തല, മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ പ്രസാദ് രാജു (43) എന്നിവരെയാണ എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

Update: 2020-09-09 16:02 GMT

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പൂട്ടിക്കിടക്കുന്ന നക്ഷത്ര ഹോട്ടലില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കൂടി എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊറ്റങ്കര വില്ലേജ് കരിക്കോട് പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് ശരീഫ് (44), കടവന്ത്ര ചിലവന്നൂര്‍ കാഞ്ഞിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍(ജസ്റ്റിന്‍-43), എറണാകുളം കരിത്തല, മണികണ്ഠന്‍ തുരുത്ത് വീട്ടില്‍ പ്രസാദ് രാജു (43) എന്നിവരെയാണ എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കണയന്നൂര്‍ തഹസില്‍ദാര്‍ കണ്ടുകെട്ടി പൂട്ടിയിട്ടിരുന്ന ബ്യൂമോണ്ട് ഹോട്ടലില്‍ നിന്നാണ് പ്രതികള്‍ മോഷണം നടത്തിയത്.

മോഷണസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് മുഹമ്മദ് ശരീഫ് പിടിയില്‍ ആയത്.സെബാസ്റ്റ്യന്‍ ഹോട്ടലില്‍ നിന്നും മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ്. മോഷണ മുതല്‍ ആണെന്ന അറിവോടെ ഇയാളില്‍ നിന്നും ടെലിവിഷന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങിയ കടയുടമയാണ് പ്രസാദ് രാജുവെന്ന് പോലിസ് പറഞ്ഞു.ഹോട്ടലില്‍ നിന്നും മോഷണം നടത്തി എടുത്ത കൂടുതല്‍ മുതലുകള്‍ പോലീസ് കണ്ടെടുത്തു. എസ് ഐ മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍, എ എസ് ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് തുടങ്ങിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

Tags:    

Similar News