ലോട്ടറിക്കട കുത്തി തുറന്ന് ഒരു ലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയില്‍
സാബു ആണ് നോര്‍ത്ത് പോലിസിന്റെ പിടിയിലായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതി കടയുടെ മുന്‍വശത്ത് വന്ന് കിടക്കുകയും കടയുടെ ഷട്ടറിന്റെ താഴ് മുറിച്ചുമാറ്റി ഉള്ളില്‍ കടന്ന് പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും കാരുണ്യ ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച് കടന്നത്.
കൊച്ചി: എറണാകുളം കച്ചേരിപ്പടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ലോട്ടറി കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍. സാബു ആണ് നോര്‍ത്ത് പോലിസിന്റെ പിടിയിലായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതി കടയുടെ മുന്‍വശത്ത് വന്ന് കിടക്കുകയും കടയുടെ ഷട്ടറിന്റെ താഴ് മുറിച്ചുമാറ്റി ഉള്ളില്‍ കടന്ന് പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും കാരുണ്യ ലോട്ടറി ടിക്കറ്റുകളും മോഷ്ടിക്കുകയും ചെയ്തു
കടയിലുണ്ടായിരുന്ന സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു .സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയുടെ വ്യക്തമായ ചിത്രം പോലിസിന് ലഭിച്ചു. ലോട്ടറി ഉടമയുടെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്നലെ രാത്രി 9 മണിക്ക് പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെക്കണ്ട്് രക്ഷപെട്ട പ്രതിയെ ഓടിച്ചിട്ട് പോലിസ് പിടിക്കുകയായിരുന്നു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ വി ബി അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നജീബ് സിവില്‍ പോലിസ് ഓഫീസര്‍മാരായ ദീപു,വിനീത്,നിധിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയില്‍ നിന്നും എഴുപതിനായിരം രൂപയും,മോഷ്ടിച്ച ലോട്ടറി ടിക്കറ്റുകളും കണ്ടെടുത്തു.