വില്‍പ്പനയ്‌ക്കെത്തിച്ച മയക്കു മരുന്നുമായി യുവാവ് പോലിസ് പിടിയില്‍

പളളുരുത്തി കേമ്പരി റോഡ് ഭാഗത്ത് താമസിക്കുന്ന മുഫീസ്(28) എന്നയാളെയാണ് മട്ടാഞ്ചേരി ചക്കരയിടുക്ക് റോഡില്‍ ബാങ്ക് മൂല ഭാഗത്ത് നിന്നും മട്ടാഞ്ചേരി പോലിസ് പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് പിടികൂടി

Update: 2022-08-20 04:51 GMT

കൊച്ചി: മയക്കു മരുന്നുവില്‍പ്പനക്കാരനയ യുവാവ് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പോലിസ് പിടിയില്‍.പളളുരുത്തി കേമ്പരി റോഡ് ഭാഗത്ത് താമസിക്കുന്ന മുഫീസ്(28) എന്നയാളെയാണ് മട്ടാഞ്ചേരി ചക്കരയിടുക്ക് റോഡില്‍ ബാങ്ക് മൂല ഭാഗത്ത് നിന്നും മട്ടാഞ്ചേരി പോലിസ് പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് പിടികൂടി.

പശ്ചിമ കൊച്ചിയിലെ വിദ്യാര്‍ഥികളെയും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ രൂപേഷ്,അലക്‌സ്,മധുസൂദനന്‍,സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ എഡ്വിന്‍ റോസ്,റെജിമോന്‍,സിവില്‍ പോലിസ് ഓഫിസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടയത്.

Tags:    

Similar News