മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം: പ്രതികള്‍ പിടിയില്‍

പത്തനംതിട്ട റാന്നി സ്വദേശി ഷൈജു ചാക്കോ (26), മുവാറ്റുപുഴ സ്വദേശി ഷെഹര്‍ഷാ മുഹമ്മദ് (27), ആലപ്പുഴ കലവൂരില്‍ നിന്നും ഇപ്പോള്‍ മുളവൂര്‍ പുന്നോപടി കരയില്‍ വാടകക്ക് താമസിക്കുന്ന ഷെമീര്‍ സഫര്‍ (31), പള്ളുരുത്തി ഇടക്കൊച്ചി സ്വദേശി ജോര്‍ജ് നിബി (34), വെള്ളൂര്‍കുന്നം വാഴപ്പിള്ളി സ്വദേശി വിഷ്ണു സോമന്‍ (23), വെള്ളൂര്‍കുന്നം വാഴപ്പിളളി സ്വദേശി വിഷ്ണു രാജന്‍ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്

Update: 2022-02-20 13:46 GMT

കൊച്ചി: ആനിക്കാട് യൂപി സ്‌കൂളിന് സമീപം ഉള്ള മൊബൈല്‍ ടവറിലെ 22 ബാറ്ററികള്‍ മോഷ്ടിച്ച കേസിലെ പ്രതികളായ പത്തനംതിട്ട റാന്നി സ്വദേശി ഷൈജു ചാക്കോ (26), മുവാറ്റുപുഴ സ്വദേശി ഷെഹര്‍ഷാ മുഹമ്മദ് (27), ആലപ്പുഴ കലവൂരില്‍ നിന്നും ഇപ്പോള്‍ മുളവൂര്‍ പുന്നോപടി കരയില്‍ വാടകക്ക് താമസിക്കുന്ന ഷെമീര്‍ സഫര്‍ (31), പള്ളുരുത്തി ഇടക്കൊച്ചി സ്വദേശി ജോര്‍ജ് നിബി (34), വെള്ളൂര്‍കുന്നം വാഴപ്പിള്ളി സ്വദേശി വിഷ്ണു സോമന്‍ (23), വെള്ളൂര്‍കുന്നം വാഴപ്പിളളി സ്വദേശി വിഷ്ണു രാജന്‍ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.

ആനിക്കാട് ഉള്ള മൊബൈല്‍ ടവറിലെ ബാറ്ററി പോയതായി സിഗ്‌നല്‍ കമ്പനിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് മുവാറ്റുപുഴ പോലിസില്‍ കമ്പനിക്കാര്‍ പരാതി നല്‍കുകയായിരുന്നു. മുവാറ്റുപുഴ ഡി വൈ എസ് പി എസ് മുഹമ്മദ് റിയാസിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എം കെ സജീവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണം പോയി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബാറ്ററിയും അത് കടത്തികൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പ്രതികളെയും തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.

കൂടുതല്‍ മോഷണത്തില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ് ഐ വി കെ ശശികുമാര്‍, എ എസ് ഐ പി സി ജയകുമാര്‍, സി പി ഒമാരായ അബ്ദുല്‍ സലാം, ടി കെ സജേഷ്, സി കെ ശിഹാബ്, ജിസ്‌മോന്‍ എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News