പുനരധിവാസ സ്വപ്‌നം ബാക്കിയായി ;മൂലമ്പള്ളി സമര നായിക ശ്രീദേവിയമ്മ കൊവിഡ് ബാധിച്ച് മരിച്ചു
മൂലമ്പിള്ളി പാക്കേജു പ്രകാരം തുതിയൂര്‍ ഇന്ദിരാ നഗറില്‍ കിട്ടിയ ഭൂമി വാസയോഗ്യമാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രായാധിക്യത്തിന്റെ ബലഹീനതകള്‍ മറന്ന് കൊണ്ടു തന്നെ ഒട്ടേറെ സമര പോരാട്ടങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഈ കാലയളവില്‍ ശ്രീദേവിയ മുട്ടാത്ത വാതിലുകള്‍ ഇല്ല
കൊച്ചി:വല്ലാര്‍പാടം ഐസിസിറ്റി കണ്ടെയ്‌നര്‍ പദ്ധതിക്കു വേണ്ടി മഞ്ഞുമ്മലില്‍ നിന്നും കുടിയൊഴിക്കപ്പെട്ട പരേതനായ കുട്ടികൃഷ്ണ പണിക്കരുടെ ഭാര്യ ശ്രീദേവിയമ്മ (81) അന്തരിച്ചു.
മൂലമ്പിള്ളി പാക്കേജു പ്രകാരം തുതിയൂര്‍ ഇന്ദിരാ നഗറില്‍ കിട്ടിയ ഭൂമി വാസയോഗ്യമാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രായാധിക്യത്തിന്റെ ബലഹീനതകള്‍ മറന്ന് കൊണ്ടു തന്നെ ഒട്ടേറെ സമര പോരാട്ടങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഈ കാലയളവില്‍ ശ്രീദേവിയ മുട്ടാത്ത വാതിലുകള്‍ ഇല്ല.
ഒടുവില്‍ പുനരധിവാസം എന്ന സ്വപ്‌നം ബാക്കിയാക്കി ശ്രീദേവി കൊവിഡിനു കീഴടങ്ങി. മകള്‍ മായയുടെ കൂടെ താമസിച്ചു പോരുകയായിരുന്നു ശ്രീദേവിയമ്മ.മറ്റു മക്കള്‍: സുരേഷ് കുമാര്‍, ദിലീപ് കുമാര്‍, മായ, മരുമക്കള്‍: പത്മകുമാരി, പ്രമീള, സതീഷ് കുമാര്‍. സംസ്‌കാരം പാതാളം പൊതു സ്മശാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാളെ 10 മണിക്ക് നടക്കും.