പട്ടാപകല്‍ ഗൃഹനാഥനെ അക്രമിച്ച് മാല പിടിച്ചുപറിച്ച കേസ്: മൂന്നാം പ്രതി പിടിയില്‍

കോട്ടയം, വില്ലുന്നി, ആര്‍പൂക്കര പെരുന്നേക്കാട്ട് വീട്ടില്‍ ലിറ്റോ മാത്യു (22) വിനെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണിയാള്‍.വീട് വാടകക്ക് കൊടുക്കപെടും എന്ന പരസ്യം കണ്ട് വീട് നോക്കാന്‍ എത്തിയ ആളെന്ന വ്യാജേന വീട്ടില്‍ എത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാല തട്ടിയെടുത്തു കടക്കുകയായിരുന്നു

Update: 2021-06-03 16:16 GMT

കൊച്ചി: മുവാറ്റുപുഴയില്‍ ഇലക്ഷന്‍ കൗണ്ടിങ് ദിനത്തില്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ പുളിഞ്ചുവട് സ്വദേശിയുടെ വീട്ടില്‍ എത്തി മാല പിടിച്ചു പറിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍.കോട്ടയം, വില്ലുന്നി, ആര്‍പൂക്കര പെരുന്നേക്കാട്ട് വീട്ടില്‍ ലിറ്റോ മാത്യു (22) വിനെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.കേസിലെ മൂന്നാം പ്രതിയാണിയാള്‍.വീട് വാടകക്ക് കൊടുക്കപെടും എന്ന പരസ്യം കണ്ട് വീട് നോക്കാന്‍ എത്തിയ ആളെന്ന വ്യാജേന വീട്ടില്‍ എത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാല തട്ടിയെടുത്തു കടക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ പിടികൂടിയത്. ടാക്‌സി ഇന്നോവ കാറില്‍ എത്തിയ ഈ സംഘത്തിലെ മൂന്നാമനായ ലിറ്റോ മാത്യു നിരവധി കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.മുവാറ്റുപുഴ ഡിവൈഎസ്പി സി ജി സനില്‍കുമാര്‍, മുവാറ്റുപുഴ പോലിസ് ഇന്‍സ്പെക്ടര്‍ കെ എസ് ഗോപകുമാര്‍ , പ്രിന്‍സിപ്പല്‍ എസ്‌ഐ വി കെ ശശികുമാര്‍, എഎസ്‌ഐ പി സി ജയകുമാര്‍, സീനിയര്‍ സിപിഒ അഗസ്റ്റിന്‍ ജോസഫ്, സിപിഒ ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News