യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ഏഴു പേര്‍ പോലിസ് പിടിയില്‍
മറ്റൂര്‍ തേവര്‍ മഠീ പുളിയാമ്പിള്ളി വീട്ടില്‍ അമല്‍ ബാബു (24), സഹോദരന്‍ അഖില്‍ ബാബു (27), മരോട്ടിച്ചോട് നാല് സെന്റ് കോളനിയില്‍ തെക്കും തലവീട്ടില്‍ സനു സെബാസ്റ്റ്യന്‍ (27) തേവര്‍ മഠം ചേരാമ്പിള്ളി വീട്ടില്‍ ശരത് (26), പിരാരൂര്‍ മുണ്ടപ്പിള്ളി വീട്ടില്‍ അരുണ്‍ (25), പിരാരൂര്‍ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെന്റ്് കോളനി ചെല്ലിയാംപറമ്പില്‍ സുധീഷ് (26) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: മറ്റൂര്‍ കുറ്റിലക്കരയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍. മറ്റൂര്‍ തേവര്‍ മഠീ പുളിയാമ്പിള്ളി വീട്ടില്‍ അമല്‍ ബാബു (24), സഹോദരന്‍ അഖില്‍ ബാബു (27), മരോട്ടിച്ചോട് നാല് സെന്റ് കോളനിയില്‍ തെക്കും തലവീട്ടില്‍ സനു സെബാസ്റ്റ്യന്‍ (27) തേവര്‍ മഠം ചേരാമ്പിള്ളി വീട്ടില്‍ ശരത് (26), പിരാരൂര്‍ മുണ്ടപ്പിള്ളി വീട്ടില്‍ അരുണ്‍ (25), പിരാരൂര്‍ മനക്കേത്തു മാലി വിവേക് (26), നായത്തോട് ആറ് സെന്റ് കോളനി ചെല്ലിയാംപറമ്പില്‍ സുധീഷ് (26) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്.
വേഗത്തില്‍ സ്‌കൂട്ടറോടിച്ചെന്ന് പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും, സുഹൃത്ത് ജരാള്‍ഡിനെയും സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. റോമിയോക്ക് കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം മൂന്നു സ്‌കൂട്ടറുകളിലായി രക്ഷപ്പെട്ട സംഘത്തെ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.
കുത്താനുപയോഗിച്ച കത്തിയും, ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അഖില്‍ മൂന്നു കേസുകളിലും, ശരത്, സുധീഷ് എന്നിവര്‍ ഓരോ കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ് ഐ മാരായ ബി വിപിന്‍, സാബു.പീറ്റര്‍, പി ജെ ജോയി, എഎസ്‌ഐമാരായ ജോഷി തോമസ്, അബ്ദുള്‍ സത്താര്‍ എസ്‌സിപിഒ മാരായ അനില്‍കുമാര്‍, ഇഗ്‌നേഷ്യസ്, പ്രിന്‍സ്, സിദ്ദിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുളളത്.