നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി പിടിയില്‍

തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി

Update: 2021-03-16 12:32 GMT

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി.

ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കല്‍ ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. പിന്നീട് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

എസ്എച്ച്ഒ പി ശശികുമാര്‍, എസ്‌ഐ സി പി ബിനോയി, എഎസ്‌ഐ ബിജേഷ്, സിപിഒ മാരായ പി വി ജോസഫ്, രശ്മി പി കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളപരിസരങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.

Tags:    

Similar News