മഴയത്ത് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വൈറ്റല കുമാരനാശന്‍ റോഡില്‍ താമസിക്കുന്ന നിഥിന്‍ ശര്‍മ്മ (36) ആണ് മരിച്ചത്.ഗോള്‍ഫ് ക്ലബിനു മുന്‍വശത്തായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കാര്‍ തിരികെ എറണാകുളത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്

Update: 2021-07-16 06:48 GMT

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള റോഡില്‍ കാര്‍ നിയന്ത്രണംവിട്ട് തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.വൈറ്റല കുമാരനാശന്‍ റോഡില്‍ താമസിക്കുന്ന നിഥിന്‍ ശര്‍മ്മ (36) ആണ് മരിച്ചത്.ഗോള്‍ഫ് ക്ലബിനു മുന്‍വശത്തായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ കാര്‍ തിരികെ എറണാകുളത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്.

കനത്ത മഴയത്ത് നിയന്ത്രണം വിട്ട കാര്‍ തെന്നി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം . അപകടത്തില്‍പ്പെട്ട കാറിനകത്ത് മുംബൈയില്‍ നിന്നുള്ള മെഡിക്കല്‍ സംബന്ധമായ പെട്ടികളാണ് ഉണ്ടായിരുന്നത്.ഡ്രൈവര്‍ മാത്രമാണ് അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ ഉണ്ടായിരുന്നത്.നിയന്ത്രണം വിട്ട കാര്‍ റോഡരകിലെ മരത്തിലിടിച്ച് താഴെക്ക് മറയുകയായിരുന്ന .

അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടങ്ങി കിടന്നിരുന്ന െ്രെഡവറെ അങ്കമാലിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നെടുമ്പാശ്ശേരി പോലിസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് പുറത്ത് എടുത്തത്. തുടര്‍ന്ന് നിഥിന്‍ ശര്‍മ്മയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Tags:    

Similar News