ചൂതാട്ടകേന്ദ്രത്തിലെ കൊള്ള: ആറംഗ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍
മഞ്ഞപ്ര തുറവൂര്‍ പുല്ലാനിക്കര ഭാഗത്ത് ചാലക്കവീട്ടില്‍ പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ കോക്കുന്നു ഭാഗത്ത് പാറയില്‍ വീട്ടില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര തവളപ്പാറ ഭാഗത്ത് വെള്ളോളില്‍ വീട്ടില്‍ റ്റില്‍ജോ (30) എന്നിവരാണ് പിടിയിലായത്.ലോക്ക് ഡൗണ്‍ സമയത്ത് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തില്‍ നിന്നുമാണ് ആറ് പേര്‍ അടങ്ങുന്ന സംഘം പണവും, സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തത്
കൊച്ചി: നെടുമ്പാശേരിയിലെ ഫ്‌ളാറ്റ് കേന്ദ്രികരിച്ച് ചീട്ട്കളി നടത്തിയിരുന്ന സംഘത്തെ ആക്രമിച്ച് 1,10,000 രൂപയും 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന ആറംഗ സംഘത്തിലെ മൂന്ന് പേര്‍ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായി. മഞ്ഞപ്ര തുറവൂര്‍ പുല്ലാനിക്കര ഭാഗത്ത് ചാലക്കവീട്ടില്‍ പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ കോക്കുന്നു ഭാഗത്ത് പാറയില്‍ വീട്ടില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര തവളപ്പാറ ഭാഗത്ത് വെള്ളോളില്‍ വീട്ടില്‍ റ്റില്‍ജോ (30) എന്നിവരാണ് പിടിയിലായത്.ലോക്ക് ഡൗണ്‍ സമയത്ത് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തില്‍ നിന്നുമാണ് ആറ് പേര്‍ അടങ്ങുന്ന സംഘം പണവും, സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തത്.
ലക്ഷങ്ങളുടെ ചുതാട്ടം നടക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തി റൂമിലുണ്ടായിരുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും, ഹെല്‍മറ്റ് കൊണ്ട് തലയിലടിച്ചും മര്‍ദ്ദിച്ചതിന് ശേഷമാണ് ഇവരില്‍ നിന്നും പണം തട്ടിയെടുത്തത്. പ്രതീഷിച്ചിരുന്നത്ര തുക മനസിലാക്കിയ സംഘം ചൂതാട്ടത്തിനെത്തിയവരുടെ സ്വര്‍ണ്ണ മാലയും മോതിരവും മൊബൈല്‍ ഫോണും ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങിയതിനു ശേഷം ഫ്‌ളാറ്റിന് മുന്‍വശം സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടീരുന്ന കാറില്‍ കടന്ന് കളയുകയായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ മാനം നഷ്ടപ്പെടുമെന്ന ഭയത്താല്‍ പോലിസില്‍ പരാതിപ്പെടാന്‍ മടിച്ചെങ്കിലും വിവരമറിഞ്ഞ പോലിസ് കുറ്റകൃത്യത്തില്‍ പങ്കെടുത്തവരെപ്പറ്റി കൃത്യമായ വിവരം ശേഖരിച്ച് പരാതിക്കാരില്‍ നിന്നും മൊഴി വാങ്ങി കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അഞ്ചാം പ്രതി അനില്‍, ആറാം പ്രതി ടില്‍ജോ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്യുകയും, അങ്കമാലിയിലെ നരഹത്യശ്രമക്കേസ്സില്‍ ജില്ലാ ജയിലില്‍ റിമാന്റിലായിരുന്ന ഒന്നാം പ്രതി പുല്ലാനി വിഷ്ണുവിനെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
പ്രതികളില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണമാല, സ്വര്‍ണ്ണ മോതിരം, കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങള്‍, തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ സൈക്കിള്‍ എന്നിവ പിടിച്ചെടുത്തു.അങ്കമാലി, കാലടി എന്നീ പോലീസ് സ്റ്റേഷനുകളിലെ സ്ഥിരം കുറ്റവാളികളാണ് ഇവര്‍. എറണാകുളം റൂറല്‍ ജില്ലയിലെ ഗുണ്ടാനേതാക്കളായ മറ്റ് പ്രതികളും. ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഉടന്‍ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.ആലുവ ഡിവൈഎസ്പി ജി വേണുവിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, എസ് ഐ എം എസ് ഫൈസല്‍, എഎസ് ഐ ബിജേഷ്, സീനിയര്‍ സിപിഒ നവീന്‍ദാസ്, സിപിഒമാരായ ജിസ്‌മോന്‍,രജീഷ് പോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.