പത്ത് രൂപയെച്ചൊല്ലി റസ്റ്റോറന്റില്‍ കത്തികുത്തും ആക്രമണവും; മൂന്നു പ്രതികള്‍ പിടിയില്‍

ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍ (25), ചെറുകുളം വീട്ടില്‍ നിഥിന്‍ (27), അണിങ്കര വീട്ടില്‍ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പോലിസിന്റെ പിടിയിലായത്. നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിനടുത്ത ഒരു റസ്‌റ്റോറന്റില്‍ ഷവര്‍മക്ക് 10 രൂപ അധികമായി എന്ന തര്‍ക്കമാണ് കത്തിക്കുത്തിലും, കടയില്‍ 30,000 രൂപയുടെ വസ്തു വകകള്‍ നശിപ്പിച്ചതിലും അവസാനിച്ചത്

Update: 2022-02-25 07:54 GMT

കൊച്ചി: പത്ത് രൂപയെചൊല്ലി റസ്‌റ്റോറന്റില്‍ കത്തി കുത്ത് നടത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍ (25), ചെറുകുളം വീട്ടില്‍ നിഥിന്‍ (27), അണിങ്കര വീട്ടില്‍ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശ്ശേരി പോലിസിന്റെ പിടിയിലായത്. നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിനടുത്ത ഒരു റസ്‌റ്റോറന്റില്‍ ഷവര്‍മക്ക് 10 രൂപ അധികമായി എന്ന തര്‍ക്കമാണ് കത്തിക്കുത്തിലും, കടയില്‍ 30,000 രൂപയുടെ വസ്തു വകകള്‍ നശിപ്പിച്ചതിലും അവസാനിച്ചത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുള്‍ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതും, കുത്ത് കൊണ്ടതും. മുഹമ്മദ് റംഷാദ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആണ്. പ്രതികള്‍ മുമ്പ് അബ്കാരി, കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലിസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ശ്രീമൂല നഗരം, ശ്രീഭൂതപുരത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഇഷ്ടികകളത്തില്‍ നിന്നും, ആവണം കോട് കപ്പത്തോട്ടത്തില്‍ നിന്നുമാണ് പിടികൂടിയത്. നെടുമ്പാശ്ശേരി എസ്എച്ച്ഒ പി എം ബൈജു, എസ് ഐ ജയപ്രസാദ്, എഎസ്‌ഐ പ്രമോദ്, പോലിസുകാരായ ജോസഫ്, ജിസ്‌മോന്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.

Tags:    

Similar News