നെട്ടൂര്‍ കായലില്‍ വഞ്ചി മറിഞ്ഞ് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
അഷ്‌ന(22), ആദില്‍(18), കോന്തുരുത്തി സ്വദേശി എബിന്‍(20) എന്നിവരാണു മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരത്തി സ്വദേശി പ്രവീണാണു രക്ഷപ്പെട്ടത്
കൊച്ചി: നെട്ടൂര്‍ കായലില്‍ വഞ്ചി മറിഞ്ഞ് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.അഷ്‌ന(22), ആദില്‍(18), കോന്തുരുത്തി സ്വദേശി എബിന്‍(20) എന്നിവരാണു മരിച്ചത്. എബിന്റെ സുഹൃത്ത് കോന്തുരത്തി സ്വദേശി പ്രവീണാണു രക്ഷപ്പെട്ടത്. നെട്ടൂര്‍ കായലില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
കോന്തുരുത്തിയിലെ കൂട്ടുകാര്‍ക്ക് നല്‍കാനായി അഷ്‌നയും ആദിലും വീട്ടില്‍ നിര്‍മിച്ചതാണ് കേക്ക്. കോന്തുരുത്തിയില്‍ നിന്ന് ഫൈബര്‍ വഞ്ചിയുമായി എബിനും പ്രവീണുമെത്തി. തുടര്‍ന്ന് നെട്ടൂരില്‍ നിന്ന് കോന്തുരുത്തിയിലേക്ക് നാലുപേരും പോകുന്നതിനിടെയാണ് അപകടം.
തേവര കുണ്ടന്നൂര്‍ പാലത്തിന് സമീപം ശക്തമായ കാറ്റില്‍ വഞ്ചി മറിയുകയായിരുന്നു. അപകടമുണ്ടായ ഉടനെ പ്രവീണ്‍ നീന്തി കരയ്‌ക്കെത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാനായ പടന്നക്കല്‍ പൗലോസ്(ഉണ്ണി) രക്ഷപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പനങ്ങാട് പോലിസും അഗ്നി ശമന സേനയുടെ സ്‌കൂബ ടീമും തെരച്ചില്‍ നടത്തി വൈകീട്ട് ഏഴോടെ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. അഷ്നയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് ആദിലിന്റെയും എബിന്റെയും മൃതദേഹം ലഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.