ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ മോശം പരാമര്‍ശം;പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു
എറണാകുളം നോര്‍ത്ത് പോലിസ് ആണ് കേസ് എടുത്തിരിക്കുന്നത്.സമൂഹ മാധ്യമത്തിലൂടെ സത്രീത്വത്തെ അപമാനിച്ചെന്നാണ് പോലിസ് കണ്ടെത്തല്‍.354 എ,509,120(0) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കൊച്ചി: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പി സി ജോര്‍ജ്ജിനെതിരെ പോലിസ് കേസെടുത്തു. മന്‍സൂര്‍ എന്ന അഭിഭാഷകന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലിസ് ആണ് കേസ് എടുത്തിരിക്കുന്നത്.സമൂഹ മാധ്യമത്തിലൂടെ സത്രീത്വത്തെ അപമാനിച്ചെന്നാണ് പോലിസ് കണ്ടെത്തല്‍.354 എ,509,120(0) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.