എറണാകുളത്തെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം: 15 നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തു
എറണാകുളം വൈറ്റിലയില്‍ ഇന്നലെ നടത്തിയ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് 15 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കേസിലെ ഒന്നാം പ്രതി
കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എറണാകുളം വൈറ്റിലയില്‍ ഇന്നലെ നടത്തിയ വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് 15 ഓളം കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ഓളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കേസിലെ ഒന്നാം പ്രതി.വി ജെ പൗലോസ്, കൊടിക്കുന്നില്‍ സുരേഷ്, ടോണി ചമ്മണി, വി പി സജീന്ദ്രന്‍ അടക്കമുള്ളവരും പ്രതിപട്ടികയില്‍ ഉണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വഴി തടയലുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്‍ ഒന്ന് നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ തല്ലിതകര്‍ത്തതുമായി ബന്ധപ്പെട്ടാണ്.