ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: എറണാകുളത്ത് 61 പേര്‍ അറസ്റ്റില്‍

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, മയക്കു മരുന്ന് മാഫിയ, ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍, എന്നിവരെ കണ്ടെത്തി പിടികൂടുക എന്ന ലക്ഷ്യത്തോടെ, ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

Update: 2021-07-28 10:49 GMT

കൊച്ചി: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ 61 പേരെ അറസ്റ്റ് ചെയ്തു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, മയക്കു മരുന്ന് മാഫിയ, ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍, എന്നിവരെ കണ്ടെത്തി പിടികൂടുക എന്ന ലക്ഷ്യത്തോടെ, ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മുന്‍കാല കുറ്റകൃത്യങ്ങള്‍ നടത്തിയവരുടെ വീടുകള്‍, വാറണ്ട് പ്രതികളുടെ വീടുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, വാഹനങ്ങള്‍, തുടങ്ങിയ ഇടങ്ങളില്‍ ചെക്കിഗ് നടത്തി.എറണാകുളം റൂറല്‍ ജില്ലയില്‍ ഗൂണ്ടാ പ്രവര്‍ത്തനങ്ങള്‍ മറ്റ് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായി തടയുന്നതിന് ഇത്തരം കോമ്പിംഗ് ഓപ്പറേഷനുകള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News