ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട്: നിരവധി കേസുകളെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ടോണി ഉറുമീസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടില്‍ ടോണി ഉറുമീസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതക ശ്രമം, ദേഹോപദ്രവം, കവര്‍ച്ച തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ടോണിയെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായ ഇയാള്‍ നവംബറില്‍ എളമക്കര പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം നാല്‍പ്പത്തിയൊന്നു പേരെ ജയിലിലടച്ചു. മുപ്പത്തിയൊന്നുപേരെ നാടു കടത്തി. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.