മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കവെ യുവാവ് പോലിസ് പിടിയില്‍
കാക്കനാട് തുതിയൂര്‍ സ്വദേശി ജയ്‌സണ്‍ ആണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു
കൊച്ചി: മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലിസ് പിടിയില്‍. കാക്കനാട് തുതിയൂര്‍ സ്വദേശി ജയ്‌സണ്‍ ആണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.പാലാരിവട്ടം സംസ്‌കാര ജംഗ്ഷന്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പോലിസ് പിടികൂടിയത്.ഇയാള്‍ സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയില്‍ 104 ഗ്രാം കഞ്ചാവും, ഒരു എല്‍എസ്ഡി സ്റ്റാമ്പും, 1.4 ഗ്രാം എംഡിഎംഎയും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. തുടര്‍ന്ന് പോലിസ് ഇവയും കാറും പാലാരിവട്ടം പോലിസ് കസ്റ്റഡിയിലെടുക്കുയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
വാഹനപരിശോധന നടത്തുന്നതിനിടയില്‍ പ്രതി ജയ്‌സണൊപ്പം കാറിലുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് പറഞ്ഞു.ജെയ്‌സണെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.പിടിയിലായ ജെയ്‌സന്റെ പേരില്‍ തൃക്കാക്കര പോലിസ് സ്‌റ്റേഷനില്‍ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടും, പോക്‌സോ വകുപ്പുമായി ബന്ധപ്പെട്ടും കേസ് നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.
പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ രൂപേഷ്, രതീഷ്, അഖില്‍ ദേവ് സിപിഒ മാരായ ജയന്‍ ജോസഫ്, ഉണ്ണികൃഷ്ണന്‍, സുജീഷ്, മാഹിന്‍, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.