റോഡിലെ മരണക്കുഴി യുവാവിന്റെ ജീവനെടുത്ത സംഭവം: 4 പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

സൂസന്‍ സോളമന്‍ തോമസ്,കെ എന്‍ സുര്‍ജിത്, ഇ പി സൈനബ, ടി കെ ദീപ എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയതിനാണ് നടപടി. കൃത്യനിര്‍വഹണത്തിലുണ്ടായ വീഴ്ച വിശദമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വിഭാഗം വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി.

Update: 2019-12-13 14:02 GMT

കൊച്ചി:പാലാരിവട്ടത്ത് മെട്രോ സ്റ്റേഷനു സമീപം റോഡില്‍ കുടിവെള്ളപൈപ്പ് പൊട്ടിയുണ്ടായ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവത്തില്‍ നാല് പൊതുമരാമത്ത് എന്‍ജിനിയര്‍മാരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.സൂസന്‍ സോളമന്‍ തോമസ്, കെ എന്‍ സുര്‍ജിത്, ഇ പി സൈനബ, ടി കെ ദീപ എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ചവരുത്തിയതിനാണ് നടപടി. കൃത്യനിര്‍വഹണത്തിലുണ്ടായ വീഴ്ച വിശദമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് വിഭാഗം വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി.

എറണാകുളം-ആലുവ റോഡില്‍ പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം കുടിവെള്ളപൈപ്പ് പൊട്ടി റോഡില്‍ എട്ടുമാസത്തോളമായി നികത്താതെ കിടന്ന കുഴിയാണ് കഴിഞ്ഞദിവസം യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയത്. പൊതുമരാമത്ത് റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടാകുമ്പോള്‍ അപകട മുന്നറിയിപ്പ് നല്‍കണമെന്നും ബാരിക്കേഡ് നിര്‍മിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പൈപ്പ്ലൈനില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി കുഴി മൂടാന്‍ വാട്ടര്‍ അതോറിറ്റി കാലതാമസംവരുത്തി. അതുമൂലം റോഡില്‍ അപകട സാഹചര്യമുള്ളപ്പോള്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ബാരിക്കേഡും സ്ഥാപിക്കേണ്ടതായിരുന്നു. ഇക്കാര്യങ്ങളിലെ വീഴ്ചയും അപകടത്തിനു കാരണമായെന്ന കണ്ടെത്തലിലാണ് എന്‍ജിനിയര്‍മാര്‍ക്കെതിരെ നടപടി. വീഴ്ചകള്‍ അന്വേഷിച്ചശേഷം ആവശ്യമെങ്കില്‍ തുടര്‍ നടപടിയുമുണ്ടാകും. 

Tags:    

Similar News