പറവൂരില്‍ യുവതിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി ജിത്തുവിനെ റിമാന്റു ചെയ്തു

പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. സഹോദരിയായ സിഞ്ചു (വിസ്മയ 24) വിനെയാണ് ജിത്തു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ജിത്തു കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു

Update: 2021-12-31 13:42 GMT

കൊച്ചി: പറവൂര്‍ പെരുവാരത്ത് സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്ത സഹോദരി അറക്കപറമ്പില്‍ ജിത്തു (22) വിനെ കോടതി റിമാന്റ് ചെയ്തു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് കാക്കനാട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. സഹോദരിയായ സിഞ്ചു (വിസ്മയ 24) വിനെയാണ് ജിത്തു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ജിത്തു കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.സംഭവം നടന്ന വീട്ടില്‍ ജിത്തുവുമായി പോലിസ് തെളിവെടുപ്പു നടത്തി.

ഈ മാസം 28 ന് വൈകുന്നേരം മൂന്നു മണിയോടെ മാതാപിതാക്കള്‍ വീട്ടിലില്ലാരിയുന്ന സമയത്തായിരുന്നു സംഭവം. മാനസിക അസ്വാസ്ഥ്യമുളള ജിത്തുവിനെ മുറിയിലാക്കിയിരിക്കുകയായിരുന്നു.തനിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് സിഞ്ചുവിനോട് ജിത്തു ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുറിക്ക് പുറത്തിറക്കിയത്.തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടയില്‍ ജിത്തു സിഞ്ചുവിനെ കത്തിയെടുത്തു കുത്തി. താഴെ വീണ സിഞ്ചുവിനെ സെറ്റിയുടെ ഇളകിയ കൈ പിടി ഉപയോഗിച്ച് അടിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.

സംഭവത്തിനു ശേഷം വീടിന്റെ മതില്‍ ചാടി രക്ഷപ്പെട്ടു.വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ അറിയിച്ചതനുസരിച്ച്  പോലിസും അഗ്നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും ഉളളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു.തുടര്‍ന്ന് മതില്‍ ചാടിക്കടന്നാണ് തീയണയ്ക്കാനായി ഉള്ളില്‍ കടന്നത്. അപ്പോഴേയ്ക്കും മുറി പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിലുണ്ടായിരുന്ന ലോക്കറ്റ് കണ്ടാണ് മരിച്ചത് വിസ്മയ യാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്.വിസ്മയയെ കൊലപ്പെടുത്തിയതാണെന്ന് പോലിസിന് വ്യക്തമായതോടെ ജിത്തുവിനായി പോലിസ് അന്വേഷണം തുടങ്ങി.സംഭവത്തിനു ശേഷം വീട്ടില്‍ നിന്നും രക്ഷപെട്ട് എറണാകുളത്തെത്തിയ ജിത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയില്‍ പോലിസിന്റെ കൈയ്യില്‍പ്പെട്ടു.ജിത്തു പരസ്പര വിരുദ്ദമായിട്ടാണ് സംസാരിച്ചത്.താന്‍ ലക്ഷദ്വീപ് സ്വദേശിയാണെന്നാണ് ജിത്തു പോലസിനോട് പറഞ്ഞത്.തുടര്‍ന്ന് പോലിസ് ജിത്തുവിനെ കാക്കനാട് അഭയകേന്ദ്രത്തില്‍ എത്തിച്ചതിനു ശേഷം ലക്ഷദ്വീപ് പോലിസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ ലക്ഷദ്വീപ് പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജിത്തു പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടു. ഇതിനിടയില്‍ പറവൂര്‍ പോലിസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി നടത്തിയ അന്വേഷത്തില്‍ ജിത്തുവിനെ തിരിച്ചറിയുകയായിരുന്നുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജിത്തു കുറ്റം സമ്മതിച്ചു.ജില്ലാ പോലുസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി എസ് ബിനു, എസ്എച്ച്ഒ മാരായ ഷോജോ വര്‍ഗിസ് , യേശുദാസ്, എസ് ഐ മാരായ പ്രശാന്ത് പി നായര്‍, അരുണ്‍ ദേവ്, എഎസ്‌ഐ മാരായ കണ്ണദാസ്, സെല്‍വരാജ് സിപിഒ മാരായ ശരത്, സൂരജ്, റെജി എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News