വില കൂടിയ അലങ്കാര ഇനത്തില്‍പ്പെട്ട തത്തകളെ മോഷ്ടിച്ചു; രണ്ടു പേര്‍ പിടിയില്‍
വിപിന്‍ (32), അനൂപ് (39) എന്നിവരെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: കോലഞ്ചേരിയില്‍നിന്നും വില കൂടിയ അലങ്കാര ഇനത്തില്‍പ്പെട്ട തത്തകളെ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.വിപിന്‍ (32), അനൂപ് (39) എന്നിവരെയാണ് പുത്തന്‍കുരിശ് പോലിസ് അറസ്റ്റ് ചെയ്തത്. മോഷണ സംലത്തില്‍പ്പെട്ട ബിനോയിയെ വാഹന മോഷണക്കേസില്‍ ഹില്‍പാലസ് പോലിസ് കഴിഞ്ഞ ഏഴിന് ന് പിടികൂടിയിരുന്നു.
പെരിങ്ങോള്‍ ചിറമോളേല്‍ ജോസഫിന്റെ 75,000 രൂപയോളം വിലവരുന്ന തത്തയാണ് മോഷണം പോയത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിപിനും ബിനോയിയും ചേര്‍ന്ന് മോഷ്ടിച്ച തത്തകളെ അനൂപിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ചു. ഇയാള്‍ തൃപ്പൂണിത്തുറയില്‍ ഒരാള്‍ക്ക് തത്തകളെ വിറ്റു. മോഷണമുതലാണെന്നറിയാതെയാണ് ഇയാള്‍ തത്തകളെ വാങ്ങിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
മോഷണത്തെ തുടര്‍ന്ന് സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് ജില്ലയിലെ മുഴുവന്‍ പക്ഷി വളര്‍ത്തല്‍ വില്‍പന കേന്ദ്രങ്ങളില്‍ പോലിസ് പരിശോധ നടത്തിയിരുന്നു. പിടിയിലായവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ടി ദിലീഷ്, എസ്‌ഐമാരായ ടി എം തമ്പി, സജീവ്, എസ്‌സിപിഒ മാരായ ബി ചന്ദ്രബോസ്, ഡിനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.