യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരപീഡനം; പ്രതി മാര്‍ട്ടിനെ തിരഞ്ഞ് പോലിസ്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഏപ്രിലില്‍ കേസെടുത്തിരുന്നു.പീഡനത്തിനിരയായ യുവതിയും മാര്‍ട്ടിനും രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു
കൊച്ചി:യുവതിയെ ഫ്ളാറ്റില്‍ തടങ്കലില്‍വച്ച് ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ നെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഏപ്രിലില്‍ കേസെടുത്തിരുന്നു.
പീഡനത്തിനിരയായ യുവതിയും മാര്‍ട്ടിനും രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ 2020 ഫെബ്രുവരി മുതലാണ് പീഡനം അരങ്ങേറിയത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ കുടുങ്ങിയ യുവതി മാര്‍ട്ടിന്റെ ഫ്ളാറ്റില്‍ താമസം തുടങ്ങി. പരിചയം മുതലാക്കി യുവതിയെ മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. ദേഹമാസകലം മര്‍ദ്ദിച്ചു. യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ട് മാര്‍ട്ടിന്‍ തിരികെ കൊടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാനായി പുറത്തു പോയപ്പോള്‍ യുവതി രക്ഷപ്പെട്ടശേഷം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ തേടി പോലിസ് പലതവണ മാര്‍ട്ടിന്റെ തൃശൂരിലെ വീട്ടിലും എറണാകുളത്തെ ഫ്ളാറ്റിലുമെത്തിയെങ്കിലും പിടികൂടാനായില്ല. പ്രതിയ്ക്കായി രാജ്യത്തെ വിവിധ റെയില്‍ വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിനിടെ മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.