ബാങ്കിലെ ചില്ലു വാതില്‍ തകര്‍ന്ന് അപകടം: മരിച്ച ബീനയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്‍കണം:എസ്ഡിപിഐ

നിയമ നടപടികളില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദാരുണമായ സംഭവത്തില്‍ ബാങ്കിനെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുത്ത് നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം

Update: 2020-06-23 12:38 GMT

കൊച്ചി :പെരുമ്പാവൂരില്‍ ബാങ്കിന്റെ അനാസ്ഥ മൂലം ചില്ലുവാതില്‍ തകര്‍ന്ന് ദാരുണമായി മരിച്ച ബീനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നല്‍കാന്‍ ബാങ്ക് ഓഫ് ബറോഡ തയ്യാറാകണമെന്ന് എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ ആവശ്യപ്പെട്ടു.ദുരന്തത്തില്‍ മരിച്ച ബീനയുടെ ചേരാനല്ലൂരിലെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ നടപടികളില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ദാരുണമായ സംഭവത്തില്‍ ബാങ്കിനെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുത്ത് നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേഹം സ്വാഗതാര്‍ഹമാണ്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിര്‍ദ്ദേശത്തില്‍ മാത്രം ഉതുങ്ങാതെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളുടെ ചില്ലു ഭിത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

മാളുകള്‍, വലിയ സ്ഥാപനങ്ങള്‍ തുടങ്ങിയവ ധാരാളമുള്ള എറണാകുളം ജില്ലയില്‍ ഈ വിഷയത്തില്‍ മറ്റു ജില്ലകളേക്കാള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും എസ്ഡിപിഐ ചൂണ്ടിക്കാട്ടി.എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് ഷിഹാബ് വല്ലം, നേതാക്കളായ ഷക്കീര്‍ ഓണമ്പിള്ളി, അനീഷ് മൊളാടന്‍, അക്ബര്‍ കൂവപ്പടി എന്നിവരും ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ നൊപ്പമുണ്ടായിരുന്നു. 

Tags:    

Similar News