ഭക്ഷണമല്ല പെരുമ്പാവൂരിലെ അതിഥിതൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് മടങ്ങണമെന്നാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.അത്തരത്തില്‍ ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുംനാട്ടിലേക്ക് മടക്കി അയക്കാന്‍ ഇപ്പോള്‍ കഴിയില്ല.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത് ആരെയും പുറത്തു വിടാന്‍ പാടില്ലെന്നാണ്.ഇപ്പോള്‍ എവിടെയാണോ അവിടെ തുടരണം.കൊവിഡ് ഭീതിയഴിഞ്ഞതിനു ശേഷം ഇവരെ എവിടെയാണോ എത്തിക്കേണ്ടത് അവിടെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടി സ്വീകരിക്കും.ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: പെരുമ്പാവുരിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമല്ല പ്രധാന പ്രശ്‌നമെന്നും ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നതാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍.പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇവരുടെ ക്യാംപ് സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഇവര്‍ക്ക് രാവിലെ ഭക്ഷണം നല്‍കിയപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണം കഴിച്ചുകഴിഞ്ഞ് അല്‍പം സമയം കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ പ്രതിഷേധം ആരംഭിച്ചത്.ഇവരുടെ പ്രധാന ആവശ്യം നാട്ടിലേക്ക് മടങ്ങണമെന്നാണ് അത് ഇപ്പോള്‍ സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്.
നമ്മള്‍ നല്‍കുന്ന ഭക്ഷണത്തിന്റെ രുചി അവര്‍ക്ക് പറ്റുന്നില്ലെന്നാണ് പറയുന്നത്.ഇവര്‍ പലരും പല ഭക്ഷണമാണ് ആവശ്യപ്പെടുന്നത്.ചിലര്‍ കേരള ഭക്ഷണം ആവശ്യപ്പെടുന്നു.മറ്റു ചിലര്‍ ബംഗാള്‍ രീതിയിലെ ഭക്ഷണം വേണമെന്നാവശ്യപ്പെടുന്നു.ചിലര്‍ക്ക് നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം വേണം.ഈ സാഹചര്യത്തില്‍ നോര്‍ത്ത്-സൗത്ത് ഇന്ത്യന്‍ രീതികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഭക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.ഇവര്‍ ചപ്പാത്തി വേണമെന്നാവശ്യപ്പെട്ടതിനാല്‍ മണിക്കൂറില്‍ രണ്ടായിരം ചപ്പാത്തി ഉണ്ടാക്കുന്ന മെഷീന്‍ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു.പലര്‍ക്കും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം വേണമെന്നും ആവശ്യം ഉന്നയിക്കുന്നണ്ട്. ഇത്തരം ഒരു ദുരന്ത സമയത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ക്ക് പരിമിതികള്‍ ഉണ്ട്.എങ്കിലും ഇവരുടെ ഭക്ഷണ ശീലത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ശ്രമിക്കും.
കേരളത്തില്‍ നിലവില്‍ ലഭ്യമായിട്ടുള്ള പച്ചക്കറികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം നല്‍കും. നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാന്‍ കഴിയില്ല.വെജിറ്റേറിയന്‍ ഭക്ഷണം നല്‍കും അത് എത്രപേരുണ്ടെങ്കിലും നല്‍കും.ഒരു കാരണവശാലും ക്യാംപില്‍ നിന്നും ആര്‍ക്കും പുറത്തുപോകാന്‍ കഴിയില്ലെന്നും ഇത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്ന കാര്യമാണെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.അത്തരത്തില്‍ ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത് ആരെയും പുറത്തു വിടാന്‍ പാടില്ലെന്നാണ്.ഇപ്പോള്‍ എവിടെയാണോ അവിടെ തുടരണം.കൊവിഡ് ഭീതിയഴിഞ്ഞതിനു ശേഷം ഇവരെ എവിടെയാണോ എത്തിക്കേണ്ടത് അവിടെ സുരക്ഷിതമായി എത്തിക്കാനുള്ള നടപടി സ്വീകരിക്കും.ഇക്കാര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.