വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ പിടിയില്‍

കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അഷറഫ് (66), മകന്‍ അനസ്(40) എന്നിവരെയാണ് എറണാകുളം റൂറല്‍ പോലിസ് അറസ്റ്റു ചെയ്തത്.അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പോലിസ് പിടികൂടി

Update: 2021-04-01 12:52 GMT
വീട് റെയ്ഡ് ചെയ്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് വീട് റെയ്ഡ് ചെയ്ത് അരക്കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താനുപയോഗിക്കുന്ന വാഹനങ്ങളും പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍.കാഞ്ഞിരക്കാട് കളപ്പുരക്കുടിയില്‍ അഷറഫ് (66), മകന്‍ അനസ്(40) എന്നിവരെയാണ് എറണാകുളം റൂറല്‍ പോലിസ് അറസ്റ്റു ചെയ്തത്.

റൂറല്‍ ജില്ലയിലെ കഞ്ചാവ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായ എസ് പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ കാറില്‍ കഞ്ചാവ് കടത്തുന്നതിന് പ്രത്യേക അറകള്‍ ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയുന്ന പ്രത്യേക പേപ്പര്‍, തൂക്കുന്ന ത്രാസ്, 68,000 രൂപ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു. ജില്ലയിലെ ചെറുകിട കഞ്ചാവ് വ്യാപാരികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന.

ഇതര സംസ്ഥാന തൊഴിലാളികളും യുവാക്കളുമാണ് ഇവരില്‍ നിന്ന് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി എസ് പി കെ. കാര്‍ത്തിക് പറഞ്ഞു. നവംബറില്‍ 150 കിലോഗ്രാം കഞ്ചാവാണ് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും പോലിസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശിയടക്കം പത്തോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ അശ്വകുമാര്‍, സിഐ എം സുരേന്ദ്രന്‍, റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News