പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേല്‍ സനൂപ് (37),മുടിക്കല്‍ തേനൂര്‍ വീട്ടില്‍ പരിത് പിള്ള (54) എന്നിവരെയാണ് കഞ്ചാവ് സംഘങ്ങളെ കണ്ടെത്തുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

Update: 2020-10-12 10:38 GMT

കൊച്ചി: പെരുമ്പാവൂരില്‍ രണ്ടു പേരില്‍ നിന്നായി മൂന്ന് കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേല്‍ സനൂപ് (37),മുടിക്കല്‍ തേനൂര്‍ വീട്ടില്‍ പരിത് പിള്ള (54) എന്നിവരെയാണ് കഞ്ചാവ് സംഘങ്ങളെ കണ്ടെത്തുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

സനൂപിന്റെ പക്കല്‍ നിന്നും രണ്ട് കിലോ കഞ്ചാവും പരിത് പിള്ള യുടെ പക്കല്‍ നിന്നും ഒരു കിലോ കഞ്ചാവും പോലിസ് പിടികൂടി. സനൂപില്‍ നിന്നുമാണ് പരീത് കഞ്ചാവ് വില്‍പ്പനയ്ക്കായി വാങ്ങിയത്. ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിനാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു.

ഡിവൈഎസ്പി കെ ബിജുമോന്‍, എസ്എച്ച്ഒ സി ജയകുമാര്‍, എസ്‌ഐ എസ് ആര്‍ സനീഷ്, എഎസ്‌ഐ മാരായ രാജേന്ദ്രന്‍, ജബാര്‍, ദിലീപ് കുമാര്‍, സിപിഒ മാരായ റജിമോന്‍, നജീമി, അഭിലാഷ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് സംഘങ്ങളെ പിടികൂടുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 18 പേര്‍ അറസ്റ്റിലായി.റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ചായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 18 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.

Tags:    

Similar News