പെരുമ്പാവൂരില്‍ പൂട്ടിക്കിടന്ന ഗോഡൗണില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; രണ്ടു പേര്‍ പിടിയില്‍
അസം സ്വദേശികളായ ആഷിക്കുല്‍ ഇസ്ലാം (23), ഇമ്രാതുല്‍ (20 )എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ട് വന്നതാണ് നിരോധിത പുകയില ഉല്‍പ്പനങ്ങള്‍. ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്
കൊച്ചി: പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം പൂട്ടിക്കിടന്ന ഗോഡൗണില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ആഷിക്കുല്‍ ഇസ്ലാം (23), ഇമ്രാതുല്‍ (20 )എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വില്‍പ്പനക്കായി കൊണ്ട് വന്നതാണ് നിരോധിത പുകയില ഉല്‍പ്പനങ്ങള്‍. ഇരുപത് കിലോഗ്രാം വരുന്ന മുപ്പതു ചാക്കുകളാലായാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പനയ്ക്കായ് എത്തിച്ചതാണിതെന്ന് പോലിസ് പറഞ്ഞു. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയുടെതാണ് ഗോഡൗണ്‍
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എഎസ്പി അനൂജ് പലിവാല്‍, എസ്എച്ച് ഒ സി ജയകുമാര്‍, എസ്‌ഐമാരായ റിന്‍സ് എം തോമസ്, ജോസി ജോണ്‍സന്‍, എസ്‌സിപിഒ മാരായ എ പി ഷിനോജ്, വി എന്‍ ജമാല്‍, പി എ ഷിബു, ബാബു കുര്യാക്കോസ് .പി എസ് സുബൈര്‍, കെ എ നൗഷാദ് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ് പി കെ,കാര്‍ത്തിക് പറഞ്ഞു.