പിറവം പാറമട അപകടം: അന്തര്‍സംസ്ഥാന തൊഴിലാളി അടക്കം രണ്ടു പേര്‍ മരിച്ചു
മണീട് കാട്ടാമ്പിള്ളി മറ്റത്തില്‍ ശശി (45), ബംഗാള്‍ സ്വദേശി ദിപക് നത്ര (28) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച് പാറമടയിസ് വെടിമരുന്ന് നിറയ്ക്കുന്നതിനുള്ള കുഴി എടുക്കുന്നതിനിടെയായിരുന്നു അപകടം.പാറക്കെട്ടിന്റെ താഴ്ഭാഗത്ത് നിന്ന് തമര് അടിക്കുന്നതിനിടയില്‍ മുകളില്‍ നിന്ന് ഉഗ്രശബ്ദത്തോടെ കൂറ്റന്‍ പാറകള്‍ താഴേക്ക് പതിക്കുകയായിരുന്നു
കൊച്ചി: പിറവം മണീടില്‍ പാറമട ദുരന്തത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. മണീട് കാട്ടാമ്പിള്ളി മറ്റത്തില്‍ ശശി (45), ബംഗാള്‍ സ്വദേശി ദിപക് നത്ര (28) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച് പാറമടയിസ് വെടിമരുന്ന് നിറയ്ക്കുന്നതിനുള്ള കുഴി എടുക്കുന്നതിനിടെയായിരുന്നു അപകടം.പാറക്കെട്ടിന് അടിയില്‍ പെട്ട ദീപക് മൈറയെ അഗ്‌നിശമന സേനയും പോലിസും ചേര്‍ന്ന് നാലു മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്ത് എടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.വില്ലജ് ഓഫീസിന് സമീപം കോടതി ഉത്തരവോടെ പ്രവര്‍ത്തിച്ചുവരുന്ന പുത്തന്‍കുരിശ് സ്വദേശി അടക്കം നാലുപേരുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് അപകടം നടന്നത്.
പാറക്കെട്ടിന്റെ താഴ്ഭാഗത്ത് നിന്ന് തമര് അടിക്കുന്നതിനിടയില്‍ മുകളില്‍ നിന്ന് ഉഗ്രശബ്ദത്തോടെ കൂറ്റന്‍ പാറകള്‍ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് തൊഴിലാളികളും സമീപവാസികളും ഓടിക്കൂടിയെങ്കിലും പാറക്കെട്ടിനുള്ളില്‍ കുരുങ്ങിപ്പോയ ദീപക് മൈറയെ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയുടെ സഹായം തേടിയത്. അപകടം നടക്കുന്ന സമയം കരിങ്കല്‍ കയറ്റുന്നതിനും മറ്റുമായി നിരവധിപേര്‍ ക്വാറിയിലുണ്ടായിരുന്നു. ഇവരെല്ലാം അപകടസ്ഥലത്തിന് ദൂരെയായിരുന്നതിനാലാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇന്നലെ പകലും ചാറ്റല്‍ മഴയുണ്ടായിരുന്നു.മരിച്ച ശശിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍ നടത്തും.