പിറവത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാറമടയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നത് ജൂണ്‍ രണ്ടു വരെ മാത്രം

എറണാകുളം ജില്ല കലക്ടര്‍ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി. 0.7277 ആര്‍ വിസ്തീര്‍ണത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ഗ്രാനൈറ്റ്‌സ് എന്ന ക്വാറിക്ക് മാര്‍ച്ച് 31 മുതല്‍ മണീട് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ക്വാറി ഉടമകള്‍ ഹൈ കോടതിയെ സമീപിക്കുകയും ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈ കോടതി പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരം ജൂണ്‍ രണ്ട് വരെയാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്

Update: 2020-06-04 14:13 GMT

കൊച്ചി : കഴിഞ്ഞ ദിവസം രണ്ടു പേരുടെ അപകട മരണത്തിനിടയാക്കിയ മുവാറ്റുപുഴ പിറവം മണീട് വില്ലേജ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന പാറമടയക്ക് ജൂണ്‍ രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നതെന്ന് ചൂണ്ടി കാട്ടി ജില്ല കലക്ടറുടെ റിപോര്‍ട്. ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കി. 0.7277 ആര്‍ വിസ്തീര്‍ണത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ഗ്രാനൈറ്റ്‌സ് എന്ന ക്വാറിക്ക് മാര്‍ച്ച് 31 മുതല്‍ മണീട് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ക്വാറി ഉടമകള്‍ ഹൈ കോടതിയെ സമീപിക്കുകയും ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈ കോടതി പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു.

കോടതി ഉത്തരവ് പ്രകാരം ജൂണ്‍ രണ്ട് വരെയാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് റവന്യൂ ഡിവിഷന്‍ ഓഫീസര്‍ അറിയിച്ചു. പ്രദേശ വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്നീട് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. ജൂണ്‍ മൂന്നിന് പന്ത്രണ്ടു മണിയോടു കൂടിയാണ് ക്വാറിയില്‍ അപകടം നടന്നത്. പാറയും മണ്ണും ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. മണീട് സ്വദേശിയായ ശശി, ബംഗാള്‍ സ്വദേശിയായ ദീപക് നേത്ര എന്നിവര്‍ അപകടത്തില്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും മരണ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10000 രൂപ അടിയന്തര ധന സഹായം നല്‍കുകയും ചെയ്തു. പിറവം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി. ജോയ്, മാര്‍ട്ടിന്‍, പ്രസാദ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ക്വാറി. 

Tags:    

Similar News