കൊച്ചിയില്‍ മയക്ക് മരുന്നുമായി അഞ്ചു യുവാക്കള്‍ പോലിസ് പിടിയില്‍

വാഴക്കാല സ്വദേശി ഹസീഫ് റഹ്മാന്‍ (23), കളമശ്ശേരി സ്വദേശി ജോണ്‍സണ്‍ കുര്യന്‍(23), കലൂര്‍ സ്വദേശി അമീര്‍ (24), വെണ്ണല സ്വദേശികളായ സാം സേവ്യര്‍(22), റിച്ചു വി ജോളി (23) എന്നിവരെയാണ് പാലച്ചുവട് സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തുള്ള ഓയോ റൂമില്‍ നിന്ന് കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ്, തൃക്കാക്കര പോലിസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്

Update: 2021-07-10 05:23 GMT

കൊച്ചി: സിന്തറ്റിക് ഡ്രഗ് വിഭാഗത്തില്‍പ്പെട്ട നിരോധിത മയക്ക്മരുന്നുകളായ എംഡിഎംഎ,എല്‍എസ്ഡി സ്റ്റാമ്പുകള്‍,ഹാഷിഷ് ഓയില്‍ എന്നിവയുമായി കൊച്ചിയില്‍ അഞ്ചു യുവാക്കല്‍ പോലിസില്‍ പിടിയിലായി.വാഴക്കാല സ്വദേശി ഹസീഫ് റഹ്മാന്‍ (23), കളമശ്ശേരി സ്വദേശി ജോണ്‍സണ്‍ കുര്യന്‍(23), കലൂര്‍ സ്വദേശി അമീര്‍ (24), വെണ്ണല സ്വദേശികളായ സാം സേവ്യര്‍(22), റിച്ചു വി ജോളി (23) എന്നിവരെയാണ്‌പാലച്ചുവട് സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തുള്ള ഓയോ റൂമില്‍ നിന്ന് കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണര്‍ കെ എ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ്, തൃക്കാക്കര പോലിസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

ഇവരില്‍ നിന്നും 18 എല്‍എസ്ഡി സ്റ്റാമ്പ്, 13 ഗ്രാം എംഡിഎംഎ,എട്ട് ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.മൂന്നാറില്‍ വെച്ച് നടത്താനിരുന്ന റേവ് പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പോലിസ് പറഞ്ഞു. എറണാകുളത്തും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തുന്നതിനും, ആഡംബര ഹോട്ടലുകളില്‍ നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നതിനുമായിട്ടാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്ത് അമീറിന്റെ ആലുവയിലുള്ള സുഹൃത്തിന്റെ അഡ്രസ്സില്‍ തപാല്‍ വഴി എത്തിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. ജോണ്‍സണ്‍ മണാലിയില്‍ നിന്നാണ് എംഡിഎംഎ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. പാലച്ചുവടുള്ള സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തുള്ള ഓയോ റൂമില്‍ കുറച്ചുപേര്‍ രഹസ്യമായി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തുന്നുണ്ടെന്ന ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. അമീര്‍ തൃക്കാക്കര പോലിസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനും, റിച്ചു എക്‌സൈസിന്റെ മയക്കുമരുന്ന് കേസ്സിലെയും പ്രതികളാണ്.

ഇവര്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയവരെ കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിേലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News