കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരന്‍ പോലിസ് പിടിയില്‍
ലക്ഷദ്വീപ് കടമത്ത് സ്വദേശിയായ അബ്ദുള്‍ നാസിദ്(29) ആണ് കൊച്ചി ഹാര്‍ബര്‍ പോലിസിന്റെ പിടിയിലായത്.
കൊച്ചി: കൊച്ചിയില്‍ രണ്ടരകിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ പട്ടാളക്കാരന്‍ പോലിസ് പിടിയില്‍.ലക്ഷദ്വീപ് കടമത്ത് സ്വദേശിയായ അബ്ദുള്‍ നാസിദ്(29) ആണ് കൊച്ചി ഹാര്‍ബര്‍ പോലിസിന്റെ പിടിയിലായത്..ജൂണിലാണ് ഇയാള്‍ അവധിക്കായി എത്തിയതെന്ന് പറയുന്നതായും പോലിസ് പറഞ്ഞു.കഴിഞ്ഞ മാസം എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് വഴി ലക്ഷദ്വീപിലേക്ക് പാഴ്‌സല്‍ അയക്കാന്‍ ബുക്കു ചെയ്തിരുന്നു. മൂന്നു പാഴ്‌സലായിരുന്നു ബുക്ക് ചെയ്തിരുന്നത്.കടമത്ത് അടക്കമുള്ള മൂന്നു ദ്വീപുകളിലേക്കായിരുന്നു പാഴ്‌സല്‍ ബുക്ക് ചെയ്തിരുന്നത്.
300,200,150 ഗ്രാം വീതമായിരുന്നു ഒരോ പാഴ്‌സലിന്റെയും തൂക്കം.പാഴ്‌സലുകള്‍ സി ഐ എസ് എഫ് പരിശോധിച്ചാണ് സാധാരണ അയക്കുന്നത്. ഇതു പ്രകാരം നടത്തിയ പരിശോധനയില്‍ പാഴ്‌സലില്‍ കഞ്ചാവാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് റിപോര്‍ട് സഹിതം പാഴ്‌സല്‍ ഹാര്‍ബര്‍ പോലിസിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ അടക്കം മൊഴി രേഖപെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അബ്ദുള്‍ നാസിദ് ആണ് പാഴ്‌സലിന്റെ പിന്നിലെന്ന് വ്യക്തമായിരുന്നുവെന്നും പോലിസ് പറഞ്ഞു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ നിന്നും അബ്ദുള്‍ നാസിദിനെ പോലിസ് പിടികൂടിയത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഇയാളുടെ പക്കല്‍ 2.350 കിലോ ഗ്രാം കഞ്ചാവുണ്ടായിരുന്നതായും പോലിസ് പറഞ്ഞു.