കൊച്ചിയില്‍ മയക്കു മരുന്നുമായി മൂന്നു പേര്‍ പിടിയില്‍
മൂവാറ്റുപുഴ എന്നാനലൂര്‍ സ്വദേശിയായ ഇഷാന്‍ മുഹമ്മദ്(22),അടിമാലി സ്വദേശിയായ അശ്വിന്‍ രവി(22),കുന്നംകുളം സ്വദേശിയായ അക്ഷയ് ഗംഗ(23) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനെല്ലൂര്‍ പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്
കൊച്ചി: യുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട മയക്കു മരുന്നായ എംഡിഎംഎ യുമായി മൂന്ന് പേര്‍ പിടിയില്‍. മൂവാറ്റുപുഴ എന്നാനലൂര്‍ സ്വദേശിയായ ഇഷാന്‍ മുഹമ്മദ്(22),അടിമാലി സ്വദേശിയായ അശ്വിന്‍ രവി(22),കുന്നംകുളം സ്വദേശിയായ അക്ഷയ് ഗംഗ(23) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനെല്ലൂര്‍ പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
ചേരാനെല്ലൂര്‍ സിഗ്നല്‍ ഭാഗത്ത് നിന്നുമാണ് ഇന്നലെ ഇഷാന്‍, അശ്വിന്‍ രവി എന്നീ പ്രതികളെ പിടികൂടിയത്. അക്ഷയ് ഗംഗയെ ഇന്ന് രാവിലെ കുന്നംകുളത്തു നിന്നുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ധരിച്ചിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും 39 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെടുത്തു. കൂടുതല്‍ പ്രതികല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.