പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചശേഷം പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: മൂന്നു പേര്‍ പിടിയില്‍

മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന്‍ (24), പുത്തന്‍വേലിക്കര വാഴവളപ്പില്‍ അല്‍ക്കേഷ്(24), മഠത്തുംപടി പുളിക്കല്‍ രഞ്ജിത് (39) എന്നിവരെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റു ചെയ്തത്.

Update: 2022-03-26 14:52 GMT

കൊച്ചി: പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയും പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന്‍ (24), പുത്തന്‍വേലിക്കര വാഴവളപ്പില്‍ അല്‍ക്കേഷ്(24), മഠത്തുംപടി പുളിക്കല്‍ രഞ്ജിത് (39) എന്നിവരെയാണ് പുത്തന്‍വേലിക്കര പോലിസ് അറസ്റ്റു ചെയ്തത്.

പുത്തന്‍വേലിക്കര കൈതച്ചിറ ഭാഗത്ത് പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയ ഇവരെ കഴിഞ്ഞ ദിവസം വൈകിട്ട് പെട്രോളിംഗിനിടെ പോലിസ് സംഘം കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റാല്‍ ശ്രമിച്ച സമയം പോലിസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഇവര്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് അന്വേഷണം നടത്തി ഇവരെ പിന്നീട് പിടികൂടുകയായിരുന്നു. സി ഐ വി ജയകുമാര്‍,എസ്‌ഐമാരായ എം എസ് മുരളി, എം വി സുധീര്‍ എഎസ്‌ഐ ഹരിദാസ്, സിപിഒ അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News