റിയല്‍ എസ്‌റ്റേറ്റ് നിയമം: നടപടി ശക്തമാക്കുമെന്ന് റഗുലേറ്ററി അതോറ്റി ചെയര്‍മാന്‍
അവകാശങ്ങളെ ക്കുറിച്ചും കടമകളെക്കുറിച്ചും ഉപഭോക്താക്കള്‍ ബോധവാന്‍മാരായാല്‍ മാത്രമേ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂവെന്നും കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറ്റി ചെയര്‍മാന്‍ പി എച്ച് കുര്യന്‍
കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറ്റി ചെയര്‍മാന്‍ പി എച്ച് കുര്യന്‍.റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കള്‍ക്കായി കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും പരിവര്‍ത്തനും ചേര്‍ന്നു സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളെ ക്കുറിച്ചും കടമകളെക്കുറിച്ചും ഉപഭോക്താക്കള്‍ ബോധവാന്‍മാരായാല്‍ മാത്രമേ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.അതോറിറ്റി അംഗങ്ങളായ അഡ്വ. പ്രീതാ മേനോന്‍ , എം പി മാത്യൂസ്, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിണ്ടന്റ് ഡി ബി ബിനു പ്രസംഗിച്ചു.
ഉപഭോക്താക്കളുടെ പ്രതിനിധികളായി എഡ്രാക്കിന്റെ പ്രസിണ്ടന്റ് രംഗനാഥ പ്രഭു, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി ,അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, പരിവര്‍ത്തന്റെ പ്രസിണ്ടന്റ് സെജി മൂത്തേരില്‍ എന്നിവരും പങ്കെടുത്തു. ഭവന ഉപഭോക്താക്കുളുടെ സംശയങ്ങള്‍ക്ക് അതോറിറ്റിയുടെ ചെയര്‍മാനും അംഗങ്ങളും മറുപടി പറഞ്ഞു.