മയക്ക് മരുന്നുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മജുനൂര്‍ മൊല്ല (26), ലിറ്റന്‍ ഷെയ്ക്ക് (25) എന്നിവരെയാണ് എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമും, ആലുവ പോലിസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും വീര്യം കൂടിയ മയക്കുമരുന്നായ മോര്‍ഫിന്‍ പിടികൂടിയതായി പോലിസ് പറഞ്ഞു
കൊച്ചി: വീര്യം കൂടി മയക്കുമരുന്നായ മോര്‍ഫീനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കള്‍ പോലിസ് പിടിയില്‍.പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മജുനൂര്‍ മൊല്ല (26), ലിറ്റന്‍ ഷെയ്ക്ക് (25) എന്നിവരെയാണ് എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമും, ആലുവ പോലിസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ തുരുത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് വീര്യം കൂടിയ മയക്കുമരുന്നായ മോര്‍ഫിന്‍ പിടികൂടിയത്.
38 ചെറിയ പൊതികളിലാക്കിയാണ് ഇത് സൂക്ഷിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.മൂര്‍ഷിദാബാദില്‍ നിന്നുമാണ് മോര്‍ഫിന്‍ കൊണ്ടുവന്നത്. ഇടയ്ക്ക് നാട്ടില്‍ പോയി വരുന്നവരാണ്. ചെറിയ പൊതികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് വില്‍പ്പന. മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് മജുനുര്‍ മൊല്ലയ്‌ക്കെതിരെ കാലടി സ്‌റ്റേഷനില്‍ കേസുണ്ടെന്നും പോലിസ് പറഞ്ഞു. ആലുവ എസ്എച്ച്ഒ സൈജു കെ പോള്‍, എസ്‌ഐമാരായ ആര്‍ വിനോദ്, കെ പി ജോണി എഎസ്‌ഐ പി എ ഇക്ബാല്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.