എറണാകുളത്ത് വന്‍ സ്പിരിറ്റ് വേട്ട; 8,500 ഓളം ലിറ്റര്‍ പിടിച്ചെടുത്തു, രണ്ടു പേര്‍ പിടിയില്‍
ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില്‍ നിന്നും 499 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 2,495 ലിറ്റര്‍ സ്പിരിറ്റും ആലുവ അശോകപുരത്തുള്ള മന്‍സൂര്‍ അലി എന്നയാളുടെ ഡോള്‍ഫിന്‍ സ്‌ക്വയര്‍ എന്ന ഗോഡൗണില്‍ നിന്ന് 1,800 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 5,883 ലിറ്റര്‍ സ്പിരിറ്റുമാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും, സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അശോകപുരം അമ്മിണിപ്പറമ്പില്‍ അബ്ദുള്‍ സലാമിനെയും അറസ്റ്റ് ചെയ്തു.
കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവയില്‍ നിന്നും ചോറ്റാനിക്കരയില്‍ നിന്നുമായി 8,500 ഓളം ലിറ്റര്‍ സ്പിരിറ്റാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വിട്ടില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് വിവരം കിട്ടിയതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും വീടിന്റെ മുകള്‍ നിലയില്‍ 499 കന്നാസുകളില്‍ സൂക്ഷിച്ച 2,495 ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും, സ്പിരിറ്റ് സ്ഥലത്ത് എത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അശോകപുരം അമ്മിണിപ്പറമ്പില്‍ അബ്ദുള്‍ സലാമിനെയും അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ആലുവ അശോകപുരത്തുള്ള മന്‍സൂര്‍ അലി എന്നയാളുടെ ഡോള്‍ഫിന്‍ സ്‌ക്വയര്‍ എന്ന ഗോഡൗണില്‍ നിന്ന് 1,800 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 5,883 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പോലീസ് പിടിക്കുമെന്ന് ഭയന്ന് ഇവിടെ നിന്നും ചോറ്റാനിക്കരയിലേക്ക് സ്പിരിറ്റ് മാറ്റുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയാണ് സ്പിരിറ്റിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.സാനിറ്റൈസര്‍ നിര്‍മ്മാണത്തിനാണെന്നു കാണിച്ച് വ്യാജ ബില്‍ ഉണ്ടാക്കിയാണ് സ്പിരിറ്റിന്റെ ഇടപാട് നടത്തുന്നത്. കഴിഞ്ഞ ദിവസം വ്യാജമദ്യ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന 100 ലിറ്റര്‍ സ്പിരിറ്റുമായി മൂന്നു പേരെ കാലടിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജമദ്യ നിര്‍മാണത്തിനു ഉപയോഗിച്ച എസെന്‍സും കണ്ടെത്തിയിരുന്നു. ഈ സ്പിരിറ്റും ആലുവയില്‍ നിന്ന് മറ്റൂര്‍ വാട്ടര്‍ സര്‍വ്വീസ് സെന്ററില്‍ കൊണ്ടുവന്ന് എസെന്‍സ് ചേര്‍ത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമെന്ന പേരില്‍ ലിറ്ററിന് 3500 രൂപാ നിരക്കില്‍ വില്‍ക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. സംഭവത്തിവല്‍ അന്വേഷണം ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കാലടി, ആലുവ ഈസ്റ്റ്, ചോറ്റാനിക്കര സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടന്നുവരികയാണ്.വിവിധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട് ഗൗരമുള്ള കേസുകളായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആലുവ എഎസ്പി എം ജെ സോജനാണ് അന്വേഷണ സംഘത്തിന്റെ ചുമതല.