ചായക്കട ഉപജീവനമാക്കിയ സംഗീതയ്ക്ക് സിവില്‍ സര്‍വീസ് പരിശീലനം;കലക്ടര്‍ പുസ്തകങ്ങള്‍ കൈമാറി

തമിഴ് നാട്ടിലെ തേനി സ്വദേശികളാണ് സംഗീതയുടെ പിതാവ് ചിന്ന മുത്തുവും അമ്മ സങ്കിലി അമ്മാളുവും. കൊച്ചിയില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു നല്‍കുന്ന ജോലിയാണ്. 40 വര്‍ഷമായി കൊച്ചിയിലെത്തിയിട്ട്. എം.കോം പഠനം പൂര്‍ത്തിയാക്കിയ സംഗീത പിതാവ് സഹായിക്കുന്നതിനാണ് ചായക്കട തുടങ്ങിയത്

Update: 2021-10-01 08:33 GMT

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷാ മോഹം മനസിലൊതുക്കി ചായക്കട ഉപജീവനമായി തിരഞ്ഞെടുത്ത സംഗീത ചിന്ന മുത്തുവിന് (23) പ്രതീക്ഷയേകി കലക്ടറുടെ സഹായമെത്തി. പഠിച്ചു മുന്നേറാന്‍ ആവശ്യമായ പുസ്തകങ്ങളാണ് കലക്ടര്‍ കൈമാറിയത്. കൊച്ചിയിലെ എഎല്‍എസ് ഐ എ എസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നല്‍കിയത്. തമിഴ് നാട്ടിലെ തേനി സ്വദേശികളാണ് സംഗീതയുടെ പിതാവ് ചിന്ന മുത്തുവും അമ്മ സങ്കിലി അമ്മാളുവും. കൊച്ചിയില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു നല്‍കുന്ന ജോലിയാണ്. 40 വര്‍ഷമായി കൊച്ചിയിലെത്തിയിട്ട്.

എം.കോം പഠനം പൂര്‍ത്തിയാക്കിയ സംഗീത പിതാവ് സഹായിക്കുന്നതിനാണ് ചായക്കട തുടങ്ങിയത്. സിവില്‍ സര്‍വീസ് പരിശീലനം നേടുന്ന മറ്റ് കൂട്ടുകാരുടെ സഹായത്തോടെ ചെറിയ രീതിയില്‍ പഠനം ആരംഭിച്ചിരുന്നു. പക്ഷേ വിജയം നേടണമെങ്കില്‍ അത് മാത്രം പോരെന്ന് സംഗീത പറയുന്നു. ാധ്യമങ്ങളിലൂടെയാണ് സംഗീതയുടെ മോഹം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് കലക്ടര്‍ ജാഫര്‍ മാലിക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപത്തെ ചായക്കടയിലെത്തി സംഗീതയെ നേരില്‍ കാണുകയായിരുന്നു. ഇന്ന് ക്യാംപ ഓഫീസില്‍ വച്ച് സംഗീതക്ക് കലക്ടര്‍ സ്റ്റഡി കിറ്റ് കൈമാറി. ജനറല്‍ സ്റ്റഡീസിന് ആവശ്യമായ പുസ്തകങ്ങളാണ് നല്‍കിയത്. 2022 ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് സംഗീത

Tags:    

Similar News