ലക്ഷദ്വീപ് യാത്രാക്ലേശം: അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് എസ്ഡിപിഐ നാളെ മാര്‍ച്ച് നടത്തും
രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.ദ്വീപിലേക്കുള്ള സര്‍വ്വീസ് തടസ്സപ്പെട്ടതുമൂലം നൂറുകണക്കിന് രോഗികളും വിദ്യാര്‍ഥികളുംപ്രതിസന്ധിയിലായിരിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ അറിയിച്ചു
കൊച്ചി:ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ പുനസ്ഥാപിച്ച് യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീര്‍ അറിയിച്ചു.രാവിലെ പത്തിന് ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
ദ്വീപിലേക്കുള്ള സര്‍വ്വീസ് തടസ്സപ്പെട്ടതുമൂലം നൂറുകണക്കിന് രോഗികളും വിദ്യാര്‍ഥികളും പ്രതിസന്ധിയിലായിരിക്കുകയാണ്. വിദഗ്ധ ചികില്‍സ ആവശ്യമുള്ള രോഗികളെയും വിദ്യാര്‍ഥികളെയും ദ്രോഹിക്കുന്ന അധികൃതരുടെ നടപടി മനുഷ്യത്വരഹിതമാണ്.ദ്വീപിനെ തകര്‍ക്കാനും ദ്വീപ് നിവാസികളെ ദ്രോഹിക്കാനുമുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിലോമകരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ ദ്വീപ് നിവാസികള്‍ നേരിടുന്ന യാത്രാക്ലേശം.
കൊച്ചി, ബേപ്പൂര്‍, മംഗലാപുരം പോര്‍ട്ടുകളില്‍ നിന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏഴു കപ്പലുകളില്‍ ഒരെണ്ണം മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.ദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും നിര്‍ത്തിവെച്ച കപ്പല്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.