എസ്ഡിപി ഐ സമരം ഫലം കണ്ടു; ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബിജെപി നേതാവ് ഒടുവില്‍ അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ പീഡിപ്പിച്ച കേസിലാണ് വെളിയത്തുനാട് സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പറും ബിജെപി നേതാവുമായ ആലുവ വെളിയത്തുനാട്,യു.സി കോളജ് കനാല്‍ റോഡില്‍, പയ്യാക്കില്‍ വീട്ടില്‍ രമേഷ്(47)നെ ആലുവ ഡി വൈ എസ് പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളുകളായി എസ്ഡിപി ഐ യുടെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു
കൊച്ചി: വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതിയായ ബിജെപി നേതാവിനെ ഇന്ന് അറസ്റ്റു ചെയ്തതോടെ എസ്ഡിപി ഐയുടെ നേതൃത്വത്തില്‍ നാളുകളായി നടത്തി വന്ന സമരത്തിനാണ് ഫലമുണ്ടായത്.വീട്ടില്‍ അതിക്രമിച്ചു കയറി ബാലികയെ പീഡിപ്പിച്ച കേസിലാണ് വെളിയത്തുനാട് സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പറും ബിജെപി നേതാവുമായ ആലുവ വെളിയത്തുനാട്,യുസി കോളജ് കനാല്‍ റോഡില്‍, പയ്യാക്കില്‍ വീട്ടില്‍ രമേഷ്(47)നെ ആലുവ ഡി വൈ എസ് പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തത്.
13വയസുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗത്തിന് ഇരയാക്കിയത്. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം മനസ്സിലാക്കി അവരെ കാണുന്നതിനായി എന്ന വ്യാജേന വീട്ടിലെത്തിയൊണ് അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. മൂന്നു മാസത്തില്‍ ഏറെ ആയി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിട്ട്. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും യാതൊരു നടപടിയും എടുക്കാതെ പോലിസ് അനങ്ങാപ്പാറ നയം തുടരുകയായിരുന്നു.തുടര്‍ന്നാണ് ഇതിനെതിരെ എസ്ഡിപിഐ സമരരംഗത്തേക്ക് ഇറങ്ങിയത്.
ആദ്യം പോസ്റ്റര്‍ പ്രചരണം ആരംഭിച്ചു.എന്നിട്ടും പോലിസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് വെളിയത്തുനാട് സഹകരണ സംഘം ബോര്‍ഡ് മെമ്പര്‍ കൂടിയായ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു സഹകരണ സംഘം ഓഫീസിലേക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.തുടര്‍ന്നും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല ഇതേതുടര്‍ന്ന് ഇന്നലെ എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം ജംഗ്ഷനില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരന്നു. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ എസ്ഡിപിഐ തീരുമാനിക്കുകയും ഇതിനായി മുന്നൊരുക്കം ആരംഭിക്കുയും ചെയ്തിരുന്നു.ഇതിനിടയിലാണ് പ്രതിയായ ബി ജെ പി നേതാവിനെ പോലിസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്.