എറണാകുളത്ത് സുഭാഷ് പാര്‍ക്ക് വീണ്ടും തുറക്കുന്നു
ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയാണെന്ന് കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാര്‍ പറഞ്ഞു
കൊച്ചി: കൊവിഡ് രണ്ടാം തരംഗം എത്തിയതോടെ അടച്ചിടേണ്ടി വന്ന സുഭാഷ് പാര്‍ക്ക് വീണ്ടും തുറക്കുന്നു.ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയാണെന്ന് കൊച്ചി മേയര്‍ അഡ്വ.എം അനില്‍ കുമാര്‍ പറഞ്ഞു.രണ്ടാം തരംഗത്തിന് മുന്‍പ് ശലഭ പാര്‍ക്കും , ഔഷധോദ്യാനവും എല്ലാമായി മുഖം മിനുക്കിയ പാര്‍ക്ക് ചലച്ചിത്ര താരം ഭരത് മമ്മൂട്ടിയായിരുന്നു പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
പുതിയതായി ശില്‍പങ്ങളുടെയും, പ്രകൃതി വ്യാഖ്യാന കേന്ദ്രത്തിന്റെയും നിര്‍മ്മാണം നടക്കുകയാണെന്നും വീണ്ടും പഴയതിലും പ്രൗഢിയോടെ പൊതുജനങ്ങളെ വരവേല്‍ക്കുകയാണ് സുഭാഷ് പാര്‍ക്ക് എന്നും മേയര്‍ പറഞ്ഞു.കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആദ്യ ഘട്ടത്തില്‍ രണ്ട് പ്രധാന ഗേറ്റുകള്‍ മാത്രമായിരിക്കും തുറക്കുന്നത്.
13 മുതല്‍ പ്രഭാത സവാരിക്കാര്‍ക്കു വേണ്ടി രാവിലെ 6 മുതല്‍ 8 മണി വരെയും പിന്നീട് ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 8 മണി വരെയും , അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 മണി വരെയുമാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് സാഹചര്യങ്ങള്‍ മാറി വരുന്ന മുറയ്ക്ക് സമയം പുന:ക്രമീകരിക്കുന്നതായിരിക്കും. സൗത്ത് പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കും 12 ന് വൈകുന്നേരം നാലു മണിക്ക് പൊതു ജനങ്ങള്‍ക്കായ് തുറന്ന് കൊടുക്കുമെന്നും മേയര്‍ പറഞ്ഞു.