ഇടുക്കി സ്വദേശിയെ കവര്‍ച്ച ചെയ്ത സംഭവം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ഫോര്‍ട്ട് കൊച്ചി കുന്നുംപുറം വൈഎംസിഎ റോഡില്‍ എച്ച് നമ്പര്‍ 1/1995 ല്‍ നിസ്മാന്‍(23), കോട്ടയം അയര്‍ക്കുന്നം മണര്‍കാട് പടിപ്പുരയ്ക്കല്‍ വീട്ടില്‍ പി ആര്‍ ഹരീഷ് (20) എന്നിവരെയാണ് എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്

Update: 2020-08-18 16:18 GMT

കൊച്ചി: എറണാകുളം സൗത്തില്‍ ഇടുക്കി സ്വദേശിയെ കവര്‍ച്ചചെയ്ത സംഘത്തിലെ രണ്ട് പേരെകൂടി സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി കുന്നുംപുറം വൈഎംസിഎ റോഡില്‍ എച്ച് നമ്പര്‍ 1/1995 ല്‍ നിസ്മാന്‍(23), കോട്ടയം അയര്‍ക്കുന്നം മണര്‍കാട് പടിപ്പുരയ്ക്കല്‍ വീട്ടില്‍ പി ആര്‍ ഹരീഷ് (20) എന്നിവരെയാണ് എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത ഒന്നാംപ്രതി നോബിള്‍ റിമാന്‍ഡിലാണ്.ജൂലൈ എട്ടിന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ചിറ്റൂര്‍ റോഡില്‍ കൂടി വരികയായിരുന്ന മധ്യവയസ്‌കനായ ഇടുക്കി സ്വദേശിയെ 4 പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി മൂന്നര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും 3000 രൂപയും അപഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൂന്നു പ്രതികള്‍ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒളിവിലുള്ള ഇയാളെ അന്വേഷിച്ചു വരുന്നതായി പോലി പറഞ്ഞു. സംഭവശേഷം പ്രതികള്‍ പങ്കിട്ടെടുത്ത സ്വര്‍ണ്ണ മാലയുടെ ഒരുഭാഗം പോലിസ് കണ്ടെടുത്തു.എസ് ഐ മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, എ എസ് ഐ ഗോവിന്ദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് എന്നിവരും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി. 

Tags:    

Similar News